University News
മാ​റ്റി​വ​ച്ച​ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
ഡിസംബർ ഒ​ന്നി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. നാ​ലാം വ​ർ​ഷ ബി​എ​സ് സി. ന​ഴ്സിം​ഗ് (2013 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ആ​ൻ​ഡ് 2008 മു​ത​ൽ 2012 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 12നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ്. (ദ്വി​വ​ർ​ഷം 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), മൂ​ന്നാം വ​ർ​ഷ അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ആ​ർ​ക്കി​യോ​ള​ജി ആ​ന്‍റ് മ്യൂ​സി​യോ​ള​ജി (2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ 14നും ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ. എ​ൽ​എ​ൽ​ബി. (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 15നും ​ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ. ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (സി​ബി​സി​എ​സ്എ​സ്., റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 18നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 19നും ​ഒ​ന്നാം വ​ർ​ഷ ബി​പി​ഇ. (ആ​നു​വ​ൽ സ്കീം, 2013​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) 22നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ. (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2013 മു​ത​ൽ 2015 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് 2012 അ​ഡ്മി​ഷ​ൻ ഒ​ന്നാം മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ ജ​നു​വ​രി നാ​ലി​നും ന​ട​ത്തും. പ​രീ​ക്ഷാ​സ​മ​യ​ത്തി​നും കേ​ന്ദ്ര​ത്തി​നും മാ​റ്റ​മി​ല്ല.

അ​പേ​ക്ഷാ തീ​യ​തി

ഏ​ഴാം സെ​മ​സ്റ്റ​ർ ഡി​ഡി. എം​സി​എ. (2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ), അ​ഞ്ചാം സെ​മ​സ്റ്റ​ർ ഡി​ഡി എം​സി​എ (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 20, 22 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി അ​പ്പാ​ര​ൽ ആ​ന്‍റ് ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ന്‍റ് ബി​എ​ഫ്ടി (സി​ബി​സി​എ​സ്എ​സ് യു.​ജി. റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​റീ അ​പ്പി​യ​റ​ൻ​സ്, 2013 മു​ത​ൽ അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

ബി.​ടെ​ക് മൂ​ല്യ​നി​ണ​യം : പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബി​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 12ന് ​രാ​വി​ലെ 11 മ​ണി​ക്ക് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ സെ​ന​റ്റ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.