University News
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസം ആറാം സെമസ്റ്റർ ബികോം, ബിബിഎ (സിസിഎസ്എസ്) ഏപ്രിൽ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

വിദേശത്തേയും കേരളത്തിന് പുറത്തേയും വിദൂരവിദ്യാഭ്യാസം ബിഎ (സിയുസിബിസിഎസ്എസ്) അഞ്ചാം സെമസ്റ്റർ (ഫെബ്രുവരി 2017), ആറാം സെമസ്റ്റർ (ജൂണ്‍ 2017) റഗുലർ (എഒ സീരീസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി പോളിമർ കെമിസ്ട്രി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം) (മേയ് 2017) റഗുലർ, സപ്ലിമെന്‍ററി, ഒന്പതാം സെമസ്റ്റർ ബിബിഎഎൽഎൽബി (ഓണേഴ്സ്) (ഏപ്രിൽ 2017) റഗുലർ, സപ്ലിമെന്‍ററി, ഒന്പതാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) (മേയ് 2017) സപ്ലിമെന്‍ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.


പുനർമൂല്യനിർണയ ഫലം

എൽഎൽബി മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ (ത്രിവത്സരം), ഏഴാം സെമസ്റ്റർ, ഒന്പതാം സെമസ്റ്റർ (പഞ്ചവത്സരം) ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.


ബിവോക് പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബിവോക് സോഫ്റ്റ്‌വെയർ ഡവലപ്മെന്‍റ്, ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്സൈറ്റിൽ.


വിദൂരവിദ്യാഭ്യാസം പിജി പ്രവേശനം: 26 വരെ അപേക്ഷിക്കാം

വിദൂരവിദ്യാഭ്യാസം നടത്തുന്ന പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് 500 രൂപ സൂപ്പർ ഫൈനോടെ 26 വരെ www.universityofcalicut>online രജിസ്ട്രേഷൻ വഴി അപേഷിക്കാം. പ്രിന്‍റൗട്ട്, അനുബന്ധ രേഖകൾ സഹിതം 30 വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും.
More News