University News
മൂന്നാം സെമസ്റ്റർ പിജി പരീക്ഷ മാറ്റി
കോട്ടയം: എംജി സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ പിജി പരീക്ഷകൾ ബിഎസ്എൻഎൽ സമരം മൂലം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നിട്.

എൽഎൽ ബി പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി, രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (കോമണ്‍) പരീക്ഷകൾ ജനുവരി അഞ്ചിന് ആരംഭിക്കും. അപേക്ഷകൾ 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പർഫൈനോടെ 21 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എംസിഎ (അഫിലിയേറ്റഡ് കോളജുകൾ പുതിയ സ്കിം 2016 അഡ്മിഷൻ റെഗുലർ, അഫിലിയേറ്റഡ് കോളജുകളും സ്റ്റാസും 20112015 അഡ്മിഷൻ സപ്ലിമെന്‍ററി, ലാറ്ററൽ എൻട്രി 2016 അഡ്മിഷൻ റെഗുലർ, 20132015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ 21 വരെ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.


ബികോം (പ്രൈവറ്റ് ) സൂക്ഷ്മ പരിശോധന

2016 ഡിസംബറിൽ നടന്ന അവസാനവർഷ ബികോം (പ്രൈവറ്റ്) സപ്ലിമെന്‍ററി, 2017 മാർച്ചിൽ നടന്ന അഞ്ചും ആറും സെമസ്റ്റർ ബികോം (പ്രൈവറ്റ്) എന്നി പരീക്ഷകളുടെ സൂഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 18 മുതൽ 22 വരെ തീയതികളിൽ തിരിച്ചറിയൽ രേഖ സഹിതം സർവകലാശാല പരീക്ഷാ ഭവനിലുളള 226 നന്പർ മുറിയിലെ ഇ.ജെ രണ്ട് സെക്ഷനിൽ ഹാജരാകണം.

പരീക്ഷാഫലം

2017 മേയിൽ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലിഷ് (സിഎസ്എസ്, റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂഷ്മ പരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. പാലാ സെന്‍റ് തോമസ് കോളജിലെ രേഷ്മ മറിയം ജേക്കബ്, ചെസ്ലിൻ ജോസ്, കോതമംഗലം എംഎ കോളജിലെ ബ്രിൻസി സിറിയക്ക് എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.

ക്രിസ്മസ് അവധി

എംജി സർവകലാശാല അഫിലിയേറ്റഡ് കോളജുകൾക്കും സർവകലാശാല പഠന വകുപ്പുകൾക്കും 23 മുതൽ 2018 ജനുവരി ഒന്നു വരെ ക്രിസ്മസ് അവധിയായിരിക്കും. മന്നം ജയന്തി പ്രമാണിച്ച് രണ്ടിനു പൊതു അവധിയായതിനാൽ മൂന്നു മുതൽ കോജളുകൾ തുറന്ന് പ്രവർത്തിക്കും.

ബോർഡ് ഓഫ് സ്റ്റഡീസ്

വിവിധ വിഷയങ്ങളുടെ യൂജി, പിജി ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചു. വിശദമായ വിജ്ഞാപനം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.