റായ്പുർ എയിംസിൽ 190 ഒഴിവുകൾ
റായ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 190 ഒഴിവുണ്ട്. ജനുവരി 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.
അസിസ്റ്റന്റ് ലോൻഡ്രി സൂപ്പർവൈസർ, ടെയിലർ ഗ്രേഡ് രണ്ട്, സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, ലൈബ്രറി അറ്റൻഡന്റ് ഗ്രേഡ് രണ്ട്, മെഡിക്കൽ റെക്കോർഡ്സ് ടെക്നീഷ്യൻ, കോഡിംഗ് ക്ലാർക്ക്, ഡ്രൈവർ, ലാബ് അറ്റൻഡന്റ് ഗ്രേഡ് രണ്ട്, ജൂണിയർ വാർഡൻ, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട് എന്നീ തസ്തികകളിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.