University News
ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് റഗുലർ പരീക്ഷയ്ക്ക് 20 വരെ അപേക്ഷിക്കാം
മൂന്ന്, നാല് സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് (2015 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് 20 വരെ അപേക്ഷിക്കാം.

ബിപിഎഡ് സ്പെഷൽ സപ്ലിമെന്‍ററി പരീക്ഷ

അവസരം കഴിഞ്ഞവർക്കായുള്ള ബിപിഎഡ് ഒന്ന്, രണ്ട് സെമസ്റ്റർ (ഒരു വർഷ കോഴ്സ്, 2009 മുതൽ 2012 വരെ പ്രവേശനം) സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷയ്ക്ക് 20 വരെ സാധാരണ ഫോമിൽ അപേക്ഷിക്കാം. പരീക്ഷാ ഫീ പേപ്പറൊന്നിന് 2,500 രൂപ. മാർക്ക് ലിസ്റ്റിന്‍റെ പകർപ്പ്, ചലാൻ സഹിതം അപേക്ഷിക്കണം.


പരീക്ഷ

സൈക്കോളജി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി റഗുലർ പരീക്ഷ 15ന് ആരംഭിക്കും.


പരീക്ഷാഫലം

2016 നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംടിഎ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഫിലോസഫി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.


പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎ, ബിഎസ് സി, ബികോം, ബിബിഎ (സിയുസിബിസിഎസ്എസ്) പാർട്ട് രണ്ട് നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.


പിജി സ്പോട്ട് പെയ്മെന്‍റ് ക്യാന്പ്

വിദൂരവിദ്യാഭ്യാസം പിജി ഫിലോസഫി, ഹിന്ദി, മലയാളം, ഇംഗ്ളീഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് ഏപ്രിൽ, മേയ് 2017 പരീക്ഷകളുടെ മൂല്യനിർണയ സ്പോട്ട് പെയ്മെന്‍റ് ക്യാന്പ് 19ന് ലൈഫ്‌ലോംഗ് പഠനവകുപ്പിൽ നടക്കും. എല്ലാ ചെയർമാൻമാരും ചീഫ് എക്സാമിനർമാരും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു. ഫോണ്‍ : 94 00 00 16 06, 0494 2407487.

"എ സെപറേഷൻ’ ഇന്ന് പ്രദർശിപ്പിക്കും

കാലിക്കട്ട് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ ഇന്ന് പ്രശസ്ത ഇറാനിയൻ സംവിധായൻ അസ്ഗർ ഫർഹാദിയുടെ "എ സെപറേഷൻ’ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും. വൈകുന്നേരം 5.15ന് ആരംഭിക്കുന്ന പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്.

സർവകലാശാലാ പബ്ലിക് റിലേഷൻസ് വിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിലിം സൊസൈറ്റി, കേരള ചലച്ചിത്ര അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ നേടിയ ചലച്ചിത്രമാണ് "എ സെപറേഷൻ.


റിയൽ ടൈം പിസിആറിൽ ശിൽപശാല

സെന്‍റർ ഫോർ അഡ്വാൻസ്ഡ് ഇൻ മോളിക്യുലാർ ബയോളജിയും സുവോളജി പഠനവകുപ്പും സംയുക്തമായി 19ന് റിയൽ ടൈം പിസിആറിൽ ശിൽപശാല സംഘടിപ്പിക്കുന്നു. കോളജ്, സർവകലാശാലാ ഗവേഷണ വിദ്യാർഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാം. തിയറി ക്ലാസ് സൗജന്യമാണ്. പ്രാക്ടിക്കൽ ട്രെയിനിംഗിന് അധ്യാപകർ 500 രൂപയും ഗവേഷകർ 250 രൂപയും അടയ്ക്കണം. പ്രാക്ടിക്കൽ ട്രെയിനിംഗ് ആദ്യം അപേക്ഷിക്കുന്ന 20 പേർക്ക് മാത്രം. ഇതിൽ എട്ട് സീറ്റുകൾ കോളജുകളിൽ നിന്നുള്ളവർക്കായിരിക്കും. 15 മുതൽ 17 വരെ അപേക്ഷിക്കാം. ഫോണ്‍ : 9388157623.


പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് മ​ത്‌​സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ന​ട​ക്കു​ന്ന ദ​ക്ഷി​ണ മേ​ഖ​ല, അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ പു​രു​ഷ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി നാ​ടെ​ങ്ങും പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

കോ​ള​ജ്, സ്കൂ​ൾ, മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ക്കാം. ഏ​തെ​ങ്കി​ലും ഫു​ട്ബോ​ൾ മൈ​താ​ന​ത്തി​ലോ അ​ല്ലെ​ങ്കി​ൽ ഫു​ട്ബോ​ൾ പോ​സ്റ്റ് മാ​തൃ​ക നി​ർ​മി​ച്ച് പൊ​തു​സ്ഥ​ല​ത്തോ വ​ച്ച് 18ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ത്ത​ണം. സ്ഥാ​പ​നം, സം​ഘ​ട​ന​യു​ടെ പേ​രും അ​ഖി​ലേ​ന്ത്യാ ആ​ൻ​ഡ് സൗ​ത്ത് ഇ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ പു​രു​ഷ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 2017 എ​ന്നും പ്രി​ന്‍റ് ചെ​യ്ത ബാ​ന​റോ​ടു​കൂ​ടി​യ മ​ത്സ​ര ഫോ​ട്ടോ​ക​ൾ 20 ന​കം [email protected] എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് ഇ​മെ​യി​ൽ അ​യ​ക്ക​ണം. മി​ക​ച്ച​വ​യ്ക്ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഫോ​ണ്‍ : 9496440603.
More News