ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനം: കോളജ് തലത്തിൽ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സിനും ചേർത്തല എസ്.എൻ.കോളജിൽ എംഎസ്സി സുവോളജിക്കും ധനുവച്ചപുരം വിടിഎംഎൻഎസ്എസ് കോളജിൽ എംഎ ഇക്കണോമിക്സിനും അടൂർ സെന്റ് സിറിൾസ് കോളജിൽ എംഎസ്സി ഫിസിക്സിനും സീറ്റുകൾ ഒഴിവുണ്ട്. ഈ സീറ്റുകളിലേയ്ക്ക് 15ന് അതത് കോളജുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. 15ന് ഉച്ചയ്ക്ക് ഒന്നുവരെ ഹാജരായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽ നിന്നും റാങ്ക് പട്ടിക തയാറാക്കി ഉച്ചകഴിഞ്ഞ് രണ്ടുമുതൽ പ്രവേശനം നടത്തും. പ്രവേശനസമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കൈവശം ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ പ്രത്യേക സമയം അനുവദിക്കുന്നതല്ല. പ്രവേശനം ലഭിക്കുന്നവർ ഉടൻ തന്നെ സർവകലാശാല ഫീസ് ഒടുക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ അതത് കോളജുകളിൽ നിന്നും ലഭിക്കുന്നതാണ്.
ബിടെക് ഫലം
ഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2008 സ്കീം) മെക്കാനിക്കൽ ബ്രാഞ്ചിന്റെ പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.
സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (പാർട്ട്ടൈം റീസ്ട്രക്ച്ചേഡ്) (2008 സ്കീം) മെക്കാനിക്കൽ ബ്രാഞ്ചിന്റെ പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.
ബിഡിഎസ് പരീക്ഷ
2018 ജനുവരി 23ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഡിഎസ് (2008 സ്കീം സപ്ലിമെന്ററി) പരീക്ഷയ്ക്ക് ജനുവരി നാലു (50 രൂപ പിഴയോടെ ജനുവരി ആറ്, 125 രൂപ പിഴയോടെ ജനുവരി ഒൻപത്) വരെ ഫീസടച്ച് അപേക്ഷിക്കാം.
വിദൂര പഠന സന്പർക്ക ക്ലാസ്
വിദൂര പ0ന വിഭാഗം നടത്തുന്ന 201718 ലെ ബിരുദ കോഴ്സുകളുടെ സന്പർക്ക ക്ലാസും,സെന്ററും താഴെ പറയുന്നു.
ബിഎ,ബിഎസ്സി (മാക്സ്),ബികോം ക്ലാസുകൾ 16നും ബിഎസ്സി (കംപ്യൂട്ടർ സയൻസ്),ബിസിഎ കോഴ്സുകളുടെ ക്ലാസുകൾ 30 നും ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയായിരിക്കും ക്ലാസുകൾ. തിരുവനന്തപുരത്ത് കാര്യവട്ടം കാന്പസിൽ ബികോം,ബിഎ ഹിസ്റ്ററി,സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ബിഎസ്സി മാത്സ് എന്നീ കോഴ്സുകളും, പാളയം കാന്പസിൽ ബിഎ ഇംഗ്ളീഷ് ക്ലാസുകളുമാണ് നടത്തുന്നത്. കൊല്ലത്ത് മുളങ്കാടകം യുഐടി യിൽ ബിഎ ഇംഗ്ളീഷ്, സോഷ്യോളജി, മലയാളം, ഹിസ്റ്ററി ക്ലാസുകളും തേവള്ളിയിലെ സർവകലാശാല ബിഎഡ് കോളജിൽ ബികോം,ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ ക്ലാസുകളുമാണ് നടത്തുന്നത്. ആലപ്പുഴ ജില്ലയിൽ ആലപ്പുഴ യുഐടി യിൽ ബികോം ക്ലാസുകൾ മാത്രമായിരിക്കും നടത്തുക. ഇവിടെയുള്ള ബിഎ,ബിഎസ്സി വിദ്യാർഥികൾ കൊല്ലം ജില്ലയിലെ കേന്ദ്രങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കണം.
അപേക്ഷ സമർപ്പിപ്പിച്ചിട്ടുള്ള അർഹരായ എല്ലാ വിദ്യാർഥികൾക്കും സന്പർക്ക ക്ലാസുകളിൽ പങ്കെടുക്കാം.