University News
വാക്ക്-ഇൻ-ഇന്‍റർവ്യൂ
മഹാത്മാഗാന്ധി സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ കംപ്യൂട്ടർ പ്രോഗ്രാമർ, ഹാർഡ് വെയർ എഞ്ചിനീയർ എന്നീ തസ്തികകളിൽ നിയമനത്തിനുള്ള വാക്ക്ഇൻഇന്‍റർവ്യൂ 22ന് സർവകലാശാലാ ആസ്ഥാനത്ത് നടത്തുന്നതാണ്. കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള അപേക്ഷകർക്കും ഇന്‍റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങൾ www.mgu.ac.in.
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


എംജി യിൽ റിസർച്ച് സ്റ്റാഫ് ഒഴിവ്

എംജി യൂണിവേഴ്സിറ്റി അഡ്വാൻസ്ഡ് മോളിക്യൂലാർ മെറ്റീരിയൽസ് റിസർച്ച് സെന്‍ററിൽ (അാാൃര) കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് റിസർച്ച് സ്റ്റാഫ് (ഈഴവ സംവരണം) ഒഴിവുണ്ട്. കെമിസ്ട്രിയിൽ പിഎച്ച്ഡി ബിരുദമാണ് യോഗ്യത. ഇൻഓർഗാനിക്/മെറ്റീരിയൽ കെമിസ്ട്രിയിൽ പോസ്റ്റ് ഡോക്ടറൽ പ്രവൃത്തിപരിചയം അഭിലഷിണീയം. പ്രായം: പരമാവധി 44 വയസ്, പ്രതിമാസ വേതനം: 25,000/ രൂപ. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം, ഓണററി ഡയറക്ടർ, അഡ്വാൻസ്ഡ് മോളിക്യൂലാർ
മെറ്റീരിയൽസ് റിസർച്ച് സെന്‍റർ, സ്ക്കൂൾ ഓഫ് കെമിക്കൽ സയൻസസ് ബിൽഡിംഗ്, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം686560 എന്ന വിലാസത്തിൽ 2018 ജനുവരി ഒന്നിനകം സമർപ്പിക്കണം. 9567544740, [email protected].


അപേക്ഷാ തീയതി

രണ്ടാം വർഷ ബിഎസ് സി നഴ്സിംഗ് (2015 അഡ്മിഷൻ റെഗുലർ, 2009 മുതൽ 2014 വരെ അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ജനുവരി 17ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 29 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 20 രൂപ വീതവും (പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

പ്രാക്്ടിക്കൽ

2017 നവംബറിൽ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ചെണ്ട, മദ്ദളം എന്നീ പരീക്ഷകളുടെ പ്രാക്്ടിക്കൽ യഥാക്രമം 19 മുതൽ 20 വരെയും 2018 ജനുവരി മൂന്നു മുതൽ അഞ്ചു വരെയും ആർഎൽവി കോളജിൽ നടത്തുന്നതാണ്.

മൂന്നാം സെമസ്റ്റർ ബിസി എ/ബി എസ് സി കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (സിബിസിഎസ്എസ്, യൂജി, 2015 അഡ്മിഷൻ റെഗുലർ/ 2013 മുതൽ അഡ്മിഷൻ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഒക്ടോബർ 2017 ബിരുദ പരീക്ഷയുടെ പ്രാക്റ്റിക്കൽ 19,20,21 തീയതികളിൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.