ഒന്നാം സെമസ്റ്റർ ബിഎഡ് റഗുലർ പരീക്ഷ ജനുവരി 18 ന്
ഒന്നാം സെമസ്റ്റർ ബിഎഡ് റഗുലർ (2017 പ്രവേശനം) , സപ്ലിമെന്ററി (2015ഉം 2016 ഉം പ്രവേശനം) പരീക്ഷ ജനുവരി 18 ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എംഎ, എംഎസ് സി. എംകോം, എംസിജെ, എംഎൽഐഎസ് സി, എംടിഎ സിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി എട്ടിന് ആരംഭിക്കും.
എൽഎൽബി (2008 സ്കീം, 2008 മുതൽ പ്രവേശനം) പത്താം സെമസ്റ്റർ (പഞ്ചവൽസരം) സപ്ലിമെന്ററി, ആറാം സെമസ്റ്റർ (ത്രിവൽസരം) റഗുലർ, സപ്ലിമെന്ററി പരീക്ഷ ജനുവരി 12 ന് ആരംഭിക്കും.
പത്താം സെമസ്റ്റർ ബിബിഎ. എൽഎൽബി 2011 സ്കീം റഗുലർ, സപ്ലിമെന്ററി പരീക്ഷ ജനുവരി 12 ന് ആരംഭിക്കും.
പരീക്ഷാഫലം
2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ളീഷ് സിയുസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
2016 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിആർക് (2004/2012 സ്കീമുകൾ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി ആറ് വരെ അപേക്ഷിക്കാം.
സിൻഡിക്കറ്റ് യോഗം 29 ന്
കാലിക്കട്ട് സർവകലാശാലാ സിൻഡിക്കറ്റ് യോഗം 29 ന് ചേരും
ദക്ഷിണമേഖലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം 18ന്
കോഴിക്കോട്: അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് (എഐയു) സംഘടിപ്പിക്കുന്ന വൈസ് ചാന്‍സലര്‍മാരുടെ ദക്ഷിണ മേഖലാ സമ്മേളനം നാളെയും മറ്റന്നാളുമായി കാലിക്കട്ട് സര്‍വകലാശാല സെനറ്റ് ഹാളില്‍ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
18ന് രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. നവീകരിച്ച സെനറ്റ് ഹൗസിന്റെ ഉദ്ഘാടനം, അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് പ്രസിദ്ധീകരിക്കുന്ന യൂണിവേഴ്സിറ്റി ന്യൂസിന്റെ പ്രത്യേക പതിപ്പിന്റെ പ്രകാശനം എന്നിവയും ഗവര്‍ണര്‍ നിര്‍വഹിക്കും. മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാകേന്ദ്രങ്ങളുടെ രൂപകല്പനയില് ഡിജിറ്റല്‍വത്കരണത്തിന്റെ പങ്ക് എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാര്‍ , അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസിന്റെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍വത്കരണം, ലോക നിലവാരത്തിലുള്ള സര്‍വകലാശാലകള്‍ സാധ്യതകളും വെല്ലുവിളികളും, സര്‍വകലാശാല റാങ്കിംഗും അക്രഡിറ്റേഷനും എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ , രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുൾ മജീദ്, സിൻഡിക്കറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, പ്രഫ. ആര് . ബിന്ദു, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ. എം. മനോഹരന് എന്നിവര്‍ പങ്കെടുത്തു.