University News
എ​ൽ​എ​സ്എ​സ്-‌യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി മൂ​ന്നി​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​വ​​​ർ പ്രൈ​​​മ​​​റി സ്കൂ​​​ൾ സ്കോ​​​ള​​​ർ​​​ഷി​​​പ്​​​അ​​​പ്പ​​​ർ പ്രൈ​​​മ​​​റി സ്കൂ​​​ൾ സ്കോ​​​ള​​​ർ​​​ഷി​​​പ് (എ​​​ൽ​​​എ​​​സ്എ​​​സ് യു​​​എ​​​സ്എ​​​സ്) പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് ന​​​ട​​​ത്തു​​​ന്ന എ​​​ൽ.​​​എ​​​സ്.​​​എ​​​സ്/​​​യു.​​​എ​​​സ്.​​​എ​​​സ്. പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​നം www.keral apareekshabhavan.in പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ര​​​ണ്ടു പേ​​​പ്പ​​​റു​​​ക​​​ളാ​​​ണു പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള​​​ത്. പേ​​​പ്പ​​​ർ 1 രാ​​​വി​​​ലെ 10.15 മു​​​ത​​​ൽ 12.00 മ​​​ണി​​​വ​​​രെ​​​യും പേ​​​പ്പ​​​ർ 2 ഉ​​​ച്ച​​​യ്ക്ക് 1.15 മു​​​ത​​​ൽ 3.00 മ​​​ണി​​​വ​​​രെ​​​യും ന​​​ട​​​ക്കും.

എ​​​ൽ​​​എ​​​സ്എ​​​സ്

കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ (ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/​​​എ​​​യ്ഡ ഡ്/​​​അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള അ​​​ണ്‍ എ​​​യി​​​ഡ​​​ഡ്) ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം നാ​​​ലാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രും ഒ​​​ന്നാം ടേം ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ മ​​​ല​​​യാ​​​ളം, ഇം​​​ഗ്ലീ​​​ഷ്, ഗ​​​ണി​​​തം, പ​​​രി​​​സ​​​ര​​​പ​​​ഠ​​​നം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് എ ​​​ഗ്രേ​​​ഡ് നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താം.

മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ൽ മാ​​​ത്രം ബി ​​​ഗ്രേ​​​ഡ് ആ​​​യ കു​​​ട്ടി​​​ക​​​ൾ ഉ​​​പ​​​ജി​​​ല്ലാ ത​​​ല ക​​​ലാ​​​കാ​​​യി​​​ക പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ മേ​​​ള​​​ക​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഇ​​​ന​​​ത്തി​​​ൽ എ ​​​ഗ്രേ​​​ഡോ ഒ​​​ന്നാം സ്ഥാ​​​ന​​​മോ നേ​​​ടി​​​യി​​​ട്ടു​​​ങ്കെി​​​ൽ അ​​​വ​​​ർ​​​ക്കും പ​​​രീ​​​ക്ഷ എ​​​ഴു​​​താം.

ഈ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് കു​​​ട്ടി​​​ക​​​ൾ ഫീ​​​സ് ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. അ​​​ർ​​​ഹ​​​ത​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​രു വി​​​വ​​​ര​​​ങ്ങ​​​ൾ സ്കൂ​​​ൾ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സും സ്വ​​​ഭാ​​​വ​​​വും: എ​​​ൽ​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്കു നാ​​​ലാം ക്ലാ​​​സ് പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ഠി​​​പ്പി​​​ക്കേ​​​ണ്ട​​​വ മാ​​​ത്ര​​​മാ​​​ക്കി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നാ​​​ലാം ക്ലാ​​​സു​​​വ​​​രെ കു​​​ട്ടി നേ​​​ടി​​​യി​​​രി​​​ക്കേ​​​ണ്ട പ​​​ഠ​​​ന നേ​​​ട്ട​​​ങ്ങ​​​ൾ ആ​​​ശ​​​യ​​​ങ്ങ​​​ൾ, ധാ​​​ര​​​ണ​​​ക​​​ൾ, ശേ​​​ഷി​​​ക​​​ൾ, മ​​​നോ​​​ഭാ​​​വ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക. വി​​​ശ​​​ദ​​​മാ​​​യ ഉ​​​ത്ത​​​രം എ​​​ഴു​​​തേ​​​ണ്ട ചോ​​​ദ്യ​​​ങ്ങ​​​ളും ഒ​​​റ്റ വാ​​​ക്കി​​​ലോ വാ​​​ക്യ​​​ത്തി​​​ലോ ഉ​​​ത്ത​​​രം എ​​​ഴു​​​തേ​​​ണ്ട ചോ​​​ദ്യ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ര​​​ണ്ട് പേ​​​പ്പ​​​റു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഓ​​​രോ​​​ന്നി​​​ന്‍റേ​​​യും ദൈ​​​ർ​​​ഘ്യം ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റാ​​​ണ്. പേ​​​പ്പ​​​ർ (1) പാ​​​ർ​​​ട്ട് (എ) : ​​​ഒ​​​ന്നാം ഭാ​​​ഷ (മ​​​ല​​​യാ​​​ളം/​​​ക​​​ന്ന​​​ഡ/​​​ത​​​മി​​​ഴ്) 20 സ്കോ​​​ർ. പാ​​​ർ​​​ട്ട് (ബി) : ​​​ഇം​​​ഗ്ലീ​​​ഷ് 10 സ്കോ​​​ർ. പാ​​​ർ​​​ട്ട് (സി) : ​​​പൊ​​​തു​​​വി​​​ജ്ഞാ​​​നം 10 സ്കോ​​​ർ. ആ​​​കെ സ്കോ​​​ർ : 40 പേ​​​പ്പ​​​ർ (2) പാ​​​ർ​​​ട്ട് (എ) : ​​​പ​​​രീ​​​സ​​​ര​​​പ​​​ഠ​​​നം 20 സ്കോ​​​ർ പാ​​​ർ​​​ട്ട് (ബി) : ​​​ഗ​​​ണി​​​തം 20 സ്കോ​​​ർ. ആ​​​കെ സ്കോ​​​ർ :
40 ര​​​ണ്ടു​​​പേ​​​പ്പ​​​റി​​​നും കൂ​​​ടി 60 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ന് മു​​​ക​​​ളി​​​ലോ സ്കോ​​​ർ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടും. ഉ​​​പ​​​ജി​​​ല്ല​​​യി​​​ൽ എ​​​സ്‌​​​സി, എ​​​സ്ടി., ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളി​​​ൽ ആ​​​ർ​​​ക്കും ത​​​ന്നെ നി​​​ശ്ചി​​​ത സ്കോ​​​ർ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​വി​​​ഭാ​​​ഗങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്കോ​​​ർ നേ​​​ടി​​​യ ഓ​​​രോ കു​​​ട്ടി​​​യെ വീ​​​തം സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും. (ഇ​​​വ​​​ർ കു​​​റ​​​ഞ്ഞ​​​ത് 50% സ്കോ​​​ർ എ​​​ങ്കി​​​ലും നേ​​​ടി​​​യി​​​രി​​​ക്ക​​​ണം). വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല തി​​​രി​​​ച്ച് മേ​​​യ് 31 ന​​​കം ഫ​​​ല പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും.

യു​​​എ​​​സ്എ​​​സ്

കേ​​​ര​​​ള​​​ത്തി​​​ലെ ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/​​​എ​​​യി​​​ഡ​​​ഡ്/​ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള അ​​​ണ്‍ എ​​​യി​​​ഡ​​​ഡ് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ഏ​​​ഴാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് യു​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​താം. ഏ​​​ഴാം ക്ലാ​​​സി​​​ലെ ഒ​​​ന്നാം ടേം ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ച്ച ഗ്രേ​​​ഡു​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് കു​​​ട്ടി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ര​​​ണ്ട് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളാ​​​ണ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

(1) എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളും ’എ’ ​​​ഗ്രേ​​​ഡ് (ഭാ​​​ഷാ വി​​​ഷ​​​യ​​​ങ്ങ​​​ൾ ആൻഡ് ശാ​​​സ്ത്ര വി​​​ഷ​​​യ​​​ങ്ങ​​​ൾ)(2) ഭാ​​​ഷാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ 3 പേ​​​പ്പ​​​റു​​​ക​​​ൾ​​​ക്ക് ’എ’ ​​​ഗ്രേ​​​ഡും ഒ​​​ന്നി​​​ന് ’ബി’ ​​​ഗ്രേ​​​ഡും. (3) ശാ​​​സ്ത്ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ (ഗ​​​ണി​​​തം, അ​​​ടി​​​സ്ഥാ​​​ന ശാ​​​സ്ത്രം, സാ​​​മു​​​ഹ്യ ശാ​​​സ്ത്രം) ര​​​ണ്ടി​​​ന് ’എ’ ​​​ഗ്രേ​​​ഡും ഒ​​​ന്നി​​​ന് ’ബി’ ​​​ഗ്രേ​​​ഡും.

ക​​​ലാ കാ​​​യി​​​ക പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ വി​​​ദ്യാ​​​രം​​​ഗം മേ​​​ള​​​ക​​​ളി​​​ൽ സ​​​ബ്ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ’എ’ ​​​ഗ്രേ​​​ഡ്/​​​ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് ര​​​ണ്ടാം മാ​​​ന​​​ദ​​​ണ്ഡം ബാ​​​ധ​​​ക​​​മാ​​​കു​​​ക.

പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​രു വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ജ​​​നു​​​വ​​​രി ആ​​​റി​​​നു മു​​​മ്പാ​​​യി സ്കൂ​​​ൾ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. യു​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് ഏ​​​ഴാം ക്ലാ​​​സ് പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ 2018 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ഠി​​​പ്പി​​​ക്കേ​​​ണ്ട​​​വ മാ​​​ത്ര​​​മാ​​​ക്കി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഏ​​​ഴാം ക്ലാ​​​സു​​​വ​​​രെ കു​​​ട്ടി നേ​​​ടി​​​യി​​​രി​​​ക്കേ​​​ണ്ട പ​​​ഠ​​​ന നേ​​​ട്ട​​​ങ്ങ​​​ൾ (ആ​​​ശ​​​യ​​​ങ്ങ​​​ൾ, ധാ​​​ര​​​ണ​​​ക​​​ൾ, ശേ​​​ഷി​​​ക​​​ൾ, മ​​​നോ​​​ഭാ​​​വ​​​ത​​​ലം) പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

പ​​​രീ​​​ക്ഷ​​​യു​​​ടെ വ​​​സ്തു​​​നി​​​ഷ്ഠ​​​ത​​​യും (ob jectivity) വി​​​ശ്വാ​​​സ്യ​​​ത​​​യും (reliability) നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ബ​​​ഹു​​​വി​​​ക​​​ല്പ ചോ​​​ദ്യ​​​ങ്ങ​​​ൾ (Multiple choice test items)ആ​​​യി​​​രി​​​ക്കും ഈ ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.
More News