ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പഠനവകുപ്പിന് കീഴിൽ നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീ ജനറൽ 100 രൂപ (എസ് സി, എസ്ടി 50 രൂപ). അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്ന് ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച്, ഇചലാൻ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ദി ഹെഡ്, ഡിപ്പാർട്ടുമെന്റ് ഓഫ് ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ജനുവരി മൂന്നിനകം ലഭിക്കണം. വിവരങ്ങൾക്ക്: www.cuonline.ac.in ഫോണ്: 0494 2407361, 2407385.
എംഎ മലയാളം (പ്രീവിയസ്) വാചാ പരീക്ഷ
വിദൂരവിദ്യാഭ്യാസം എംഎ മലയാളം (പ്രീവിയസ്) ഏപ്രിൽ, മേയ് 2017 പരീക്ഷയുടെ ഡെസർട്ടേഷൻ മൂല്യനിർണയവും വാചാ പരീക്ഷയും ജനുവരി മൂന്ന് മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റർ ബിആർക് (2012 സ്കീം, 2004 സ്കീം, 20092011 പ്രവേശനം) നവംബർ 2017 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
എംസിഎ സ്പെഷൽ സപ്ലിമെന്ററി പരീക്ഷ
എംസിഎ രണ്ടാം സെമസ്റ്റർ (2010 പ്രവേശനം) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ ജനുവരി 12ന് ആരംഭിക്കും. ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രമായ സ്പെഷൽ സപ്ലിമെന്ററി യൂണിറ്റിൽ നിന്ന് ജനുവരി 11ന് വിതരണം ചെയ്യും. ഐഡി കാർഡ് സഹിതം ഹാജരാകണം.
പുനർമൂല്യനിർണയ അപേക്ഷ
ആറാം സെമസ്റ്റർ ബിഎസ് സി, ബിസിഎ (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി എട്ട്. 2012 മുതൽ പ്രവേശനം (എം, എൻ സീരീസ്) വിദ്യാർഥികൾ ഓണ്ലൈനായും അതിന് മുന്പുള്ള (ജെ, കെ, എൽ സീരീസ്) വിദ്യാർഥികൾ സാധാരണ ഫോമിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ, ചലാൻ സഹിതം ജനുവരി 12നകം ലഭിക്കണം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംകോം, എംഎസ്ഡബ്ല്യൂ, എംസിജെ, എംടിടിഎം, ബിഇ, ടിഎച്ച്എം (സിയുസിഎസ്എസ്) റഗുലർ, സപ്ളിമോന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ജനുവരി 25ന് ആരംഭിക്കും.
പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംകോം, എംസിജെ, എംഎൽഐഎസ് സി, എംടിഎ (സിസിഎസ്എസ്) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ജനുവരി 25ന് ആരംഭിക്കും.
ബിഐഡി മൂന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ജനുവരി എട്ടിന് ആരംഭിക്കും.
പരീക്ഷാഫലം
2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി നാല് വരെ അപേക്ഷിക്കാം.
എൽഎൽബി മൂല്യനിർണയ ക്യാന്പ്
എൽഎൽബി പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പ് താഴെ കൊടുത്ത തിയതികളിൽ തൃശൂർ, കോഴിക്കോട് ഗവണ്മെന്റ് ലോ കോളജുകളിൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബിബിഎഎൽഎൽബി, പഞ്ചവത്സര എൽഎൽബി (ഏപ്രിൽ 2017) റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പ് ജനുവരി എട്ട്, ഒന്പത്, പത്ത് തിയതികളിൽ നടക്കും. ജനുവരി എട്ട്, ഒന്പത് തിയതികളിൽ എൽഎൽബി ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.
ഒന്നാം സെമസ്റ്റർ യൂണിറ്ററി ഡിഗ്രി, ത്രിവത്സര എൽഎൽബി, ഒന്നാം സെമസ്റ്റർ ബിബിഎഎൽഎൽബി, പഞ്ചവത്സര എൽഎൽബി (ഏപ്രിൽ 2017) റഗുലർ, സപ്ലിമെന്ററി മൂല്യനിർണയ ക്യാന്പ് ജനുവരി 22, 23, 24 തിയതികളിൽ നടക്കും. ജനുവരി 22, 23 തിയതികളിൽ എൽഎൽബി ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.
മൂന്നാം സെമസ്റ്റർ ബിബിഎഎൽഎൽബി, പഞ്ചവത്സര എൽ.എൽ.ബി റഗുലർ, സപ്ലിമെന്ററി മൂല്യനിർണയ ക്യാന്പ് ജനുവരി 29, 30, 31 തിയതികളിൽ നടക്കും. ജനുവരി 29, 30 തിയതികളിൽ എൽഎൽബി ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.