University News
എംജി പഠന വകുപ്പുകളിൽ എംഫിൽ പ്രവേശനം
പഠന വകുപ്പുകളിൽ 201718 അക്കാദമിക വർഷത്തിൽ നടത്തുന്ന എംഫിൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 800 രൂപ (എസ്സി, എസ്ടി: 400 രൂപ) ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കുംwww.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൗണ്‍സിലിംഗിൽ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ്

സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസിന്‍റെ ആഭിമുഖ്യത്തിൽ 10 ദിവസത്തെ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൗണ്‍സിലിംഗ് ജനുവരി ഒന്നു മുതൽ ആരംഭിക്കും. താൽപര്യമുളള, കൗണ്‍സിലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന അപേക്ഷകർ പേര് രജിസ്റ്റർ ചെയ്യണം. ഫോണ്‍: 996226638