University News
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ പിജിഡിസിഎ (2012 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി മൂന്ന് വരെയും 150 രൂപ പിഴയോടെ ജനുവരി എട്ട് വരെയും സാധാരണ ഫോമിൽ അപേക്ഷിക്കാം.

പരീക്ഷ

ഒന്പതാം സെമസ്റ്റർ ബിആർക് 2012 മുതൽ പ്രവേശനം (2012 സ്കീം) റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ്, 2007 മുതൽ 2011 വരെ പ്രവേശനം (2004 സ്കീം) സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി 24ന് ആരംഭിക്കും.

പരീക്ഷാഫലം

2017 ഏപ്രിലിൽ നടത്തിയ ഒന്ന്, മൂന്ന് വർഷ ബിഎച്ച്എം പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

വിദൂരവിദ്യാഭ്യാസം ഡിപ്ലോമ ഇൻ മൾട്ടീമീഡിയ ആന്‍റ് ആനിമേഷൻ പ്രാക്ടിക്കൽ പരീക്ഷ ജനുവരി മൂന്നിന് കോഴിക്കോട് വിസ്മയ കോളേജ് ഓഫ് ആർട് ആന്‍റ് മീഡിയയിൽ ആരംഭിക്കും.

ഉറുദു ഭാഷ പഠിക്കാം

ഉറുദു ഭാഷാ പഠനമാഗ്രഹിക്കുന്നവർക്കായി കാലിക്കട്ട് സർവകലാശാലാ ഇസ്ലാമിക് ചെയർ ഹ്രസ്വകാല കോഴ്സ് നടത്തുന്നു. നാല് മാസമാണ് ദൈർഘ്യം. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായി രാവിലെ പത്ത് മുതൽ 12 വരെയാണ് ക്ലാസ്. ഫോണ്‍ : 9400071637. ഇമെയിൽ: [email protected]

ബിവോക് ഇന്‍റേണൽ മാർക്ക്

ബി‌വോക് മൂന്നാം സെമസ്റ്റർ (നവംബർ 2016), നാലാം സെമസ്റ്റർ (ഏപ്രിൽ 2017) റഗുലർ പരീക്ഷയുടെ ഇന്‍റേണൽ മാർക്ക് ജനുവരി ആറ് വരെ അപ്ലോഡ് ചെയ്യാം.
More News