University News
ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ ലക്ചറർ: അഭിമുഖം26 മുതൽ
ആന്ദ്രോത്ത്, കടമത്ത്, കവരത്തി കേന്ദ്രങ്ങളിലെ വിവിധ വിഷയങ്ങളിൽ ലക്ചറർ കരാർ നിയമനത്തിനു അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 26 മുതൽ ജനുവരി ആറ് വരെ സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. അറബിക്, ഫിസിക്കൽ എഡ്യുക്കേഷൻ ലക്ചറർ (കരാർ) അഭിമുഖം ജനുവരി ആറിന് നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവരിൽ നിശ്ചിത യോഗ്യതയുണ്ടായിട്ടും പ്രൊവിഷണൽ ലിസ്റ്റിൽ ഉൾപ്പെടാത്തവർ റിക്രൂട്ട്മെന്‍റ് വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 0494 2407106.

അറബിക് ഇംഗ്ലീഷ് പരിഭാഷാ പരിശീലനം

ഇസ്‌ലാമിക് ചെയർ നടത്തുന്ന അറബിക്ഇംഗ്ലീഷ് പരിഭാഷാ പരിശീലനം ജനുവരി ആറിന് ആരംഭിക്കും. മൂന്ന് മാസമാണ് കോഴ്സ് ദൈർഘ്യം. ഫോണ്‍: 9847729601/9746904678.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബികോം/ബിബിഎ/ബികോം (വൊക്കേഷണൽ) (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയ തിയതി പിന്നീട് അറിയിക്കും.

എൽഎൽബി ഏഴാം സെമസ്റ്റർ (പഞ്ചവത്സരം) മേയ് 2017, മൂന്നാം സെമസ്റ്റർ (ത്രിവത്സരം) മേയ് 2017, മൂന്നാം സെമസ്റ്റർ (പഞ്ചവത്സരം) ഏപ്രിൽ 2017, മൂന്നാം സെമസ്റ്റർ (പഞ്ചവത്സരം) മേയ് 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി 12 വരെ അപേക്ഷിക്കാം.

പരീക്ഷ

കോളജ് വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ബികോം/ബികോം വൊക്കേഷണൽ/ബിബിഎ/ബിഎച്ച്എ/ബിടിഎച്ച്എം/ബിഎ/ബിഎസ്‌സി/ബിഎസ്‌സി ഇൻ എൽആർപി/ബിഎംഎംസി/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ ജനുവരി 29ന് ആരംഭിക്കും.

യുജി ആറാം സെമസ്റ്റർ പ്രവേശനം നേടാം

അഫിലിയേറ്റഡ് കോളജുകളിൽ 20142015 വർഷങ്ങളിൽ ബിരുദ പഠനത്തിന് ചേർന്ന് (സിയുസിബിസിഎസ്എസ്) ഒന്ന് മുതൽ അഞ്ചു വരെ സെമസ്റ്റർ പരീക്ഷ ഏഴുതിയതിനു ശേഷം തുടർപഠനം നടത്താനാവാത്ത വിദ്യാർഥികൾക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററിൽ പഠനം തുടരുന്നതിന് 26 മുതൽ ജനുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രിന്‍റൗട്ട്, അനുബന്ധ രേഖകൾ സഹിതം ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ജനുവരി 24നകം ലഭിക്കണം. 50 രൂപ അധികമായി അടച്ച് സ്പോട്ട് അഡ്മിഷൻ നേടാവുന്നതാണ്. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407356.

തുല്യതാ സർട്ടിഫിക്കറ്റ് ഹാജറാക്കണം

കോഴിക്കോട്: കാലിക്കട്ട് സർവകലാശാലയിൽ നിയമനത്തിന് സംസ്ഥാനത്തിനകത്തെ മറ്റ് സർവകലാശാലകളിൽ നിന്ന് യോഗ്യതാ പരീക്ഷ പാസായവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടേണ്ടതില്ലെന്ന നിർദ്ദേശം വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിന്‍റെ അധ്യക്ഷതയിൽ ചേർന്ന അക്കാഡമിക് കൗണ്‍സിൽ തള്ളി. കർണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ കാലിക്കട്ട് സർവകലാശാലയിൽ അംഗീകാരമില്ലാത്ത ബിബിഎ ഏവിയേഷൻ ബിരുദത്തിന്‍റെ അടിസ്ഥാനത്തിൽ എൽഎൽബി പ്രവേശനം നേടുകയും കോഴ്സ് പൂർത്തിയാക്കുകയും ചെയ്ത വിദ്യാർഥിയുടെ പ്രവേശനം അംഗീകരിച്ച് എൽഎൽബി മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റും അനുവദിക്കണമെന്ന നിർദ്ദേശവും കൗൺസിൽ തള്ളി. ക്രമവിരുദ്ധ പ്രവേശനം നൽകിയ കോളജിനെതിരേ നടപടിയെടുക്കുന്ന കാര്യം സിൻഡിക്കറ്റിനു വിട്ടു. ബാച്ച്ലർ ഓഫ് തിയറ്റർ ആർട്സ് മൂന്നാം സെമസ്റ്റർ സിലബസിൽ കോമണ്‍ കോഴ്സ് ഒഴിവാക്കണമെന്ന നിർദ്ദേശം പഠനബോഡിനു വിട്ടു. 2014ൽ പ്രവേശനം നേടിയ എംബിഎ ഈവനിംഗ് ബാച്ച് വിദ്യാർഥികളുടെ ഗ്രേഡ് കാർഡിലും പ്രൊവിഷണൽ, ഡിഗ്രി സർട്ടിഫിക്കറ്റിലും ഈവനിംഗ് എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കാൻ സർവകലാശാല അക്കാഡമിക് കൗൺസിൽ തീരുമാനിച്ചു. ഇതനുസരിച്ച് വിദ്യാർഥികൾക്ക് നേരത്തെ നൽകിയ ഗ്രേഡ് കാർഡുകളും സർട്ടിഫിക്കറ്റുകളും തിരിച്ച് വാങ്ങും. കുറഞ്ഞ ഇന്‍റേണൽ സ്കോർ കാരണം ബിആർക് ആറാം സെമസ്റ്ററിൽ പരാജയപ്പെട്ട ചേലേന്പ്ര ഡിജി ആർകിടെക്ചർ കോളജിലെ ബിആർക് വിദ്യാർഥികൾക്ക് ഒരു തവണ പ്രത്യേക അവസരം നൽകും. പ്രത്യേക കേസായി പരിഗണിച്ചാണ് നടപടി. 2010 ൽ പ്രവേശനം നേടിയ സിസിഎസ്എസ് സ്കീം വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ സ്പെഷൽ സപ്ലിമെന്‍ററിക്ക് അവസരം നൽകിയ വൈസ് ചാൻസലറുടെ നടപടി അംഗീകരിച്ചു. ബിഎസ്‌സി ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സയൻസ്, ബിഎസ്‌സി ഹോം സയൻസ് (ടെക്സ്റ്റൈൽ ആൻഡ് ഫാഷൻ ടെക്നോളജി) എന്നിവയുടെ സിലബസ് പരിഷ്കരിച്ചത് അംഗീകരിച്ചു.

അധ്യാപക പരിശീലന പരിപാടി സമാപിച്ചു

കോഴിക്കോട്: കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്‍റെ പണ്ഡിറ്റ് മദൻമോഹൻ മാളവ്യ അധ്യാപന അധ്യാപക ദൗത്യത്തിനു കീഴിൽ കാലിക്കട്ട് സർവകലാശാലയിൽ അധ്യാപർക്കായി ഒരു മാസമായി നടന്നുവന്ന പരിശീലന പരിപാടി സമാപിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. സംസ്ഥാനത്തെ കോളജുകളിൽ സമീപകാലത്ത് നിയമിതരായ അധ്യാപകർക്ക് വേണ്ടിയായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. പഠനവകുപ്പ് മേധാവി ഡോ.പി.കെ.അരുണ അധ്യക്ഷയായിരുന്നു. ഡോ. യൂസുഫ്, ഡോ. രവീശ്വര തുടങ്ങിയവർ പ്രസംഗിച്ചു.
More News