University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ൻ), മൂ​ന്നാം സെ​മ​സ്റ്റ​ർ (2016 അ​ഡ്മി​ഷ​ൻ) ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ജ​നു​വ​രി മൂ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ സ​മ​ർ​പ്പി​ക്കാം. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രി​ന്‍റൗ​ട്ട് ജ​നു​വ​രി 15നു​ള്ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും വ​കു​പ്പു​ത​ല​വ​ൻ​മാ​രും ഈ ​കാ​ര്യം പ്ര​ത്യേ​കം ഉ​റ​പ്പുവ​രു​ത്തണം. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 0497 2715405 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.

എം​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (സി​സി​എ​സ്എ​സ്ഏ​പ്രി​ൽ 2017) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പി​ജി പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

പ​ഠ​നവ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌സി/​എം​സി​ജെ/​എം​ബി​എ/​എം​സി​എ/​എം​എ​ൽ​ഐ​എ​സ്‌സി, ​അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി എ​ന്നീ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 15നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌സി/​എം​സി​ജെ/​എം​ബി​എ/​എം​സി​എ/​എം​എ​ൽ​ഐ​എ​സ്‌സി, ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി എ​ന്നീ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 29നും ​ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃക്ര​മീ​ക​രി​ച്ചു.

ബി​എ ഹി​ന്ദി/​ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഹി​ന്ദി/​ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി (സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിന​വം​ബ​ർ 2017) ഡി​ഗ്രി​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജ​നു​വ​രി 4, 5 തീ​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ ന​ട​ത്തും. പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം.

അ​സി. പ്ര​ഫ​സ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹി​സ്റ്റ​റി ആ​ന്‍റ് ഹെ​റി​ട്ടേ​ജ് സ്റ്റ​ഡീ​സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നാ​യി ജനുവരി അഞ്ചിന് രാ​വി​ലെ 11ന് സ​ർ​വക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വാ​ക്ക്ഇ​ൻ ഇ​ൻ​റ്റ​ർ​വ്യൂ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​ന്നേദി​വ​സം രാ​വി​ലെ 9.30 ന് ​ഹാ​ജ​രാ​ക​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: 55 ശതമാനം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. പ്ര​സ്തു​ത വി​ഷ​യ​ത്തി​ൽ നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ണ്ടാ​യി​രി​ക്ക​ണം. ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. നി​യ​മ​നം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും. തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നെ​റ്റ്, പിഎ​ച്ച്ഡി യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ൽ പ്ര​തി​മാ​സം 25,000 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​തി​മാ​സം 21,000 രൂ​പ​യും വേ​ത​നം ല​ഭി​ക്കും. ഇ​ൻ​റ്റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, ജാ​തി, ജ​ന​ന തീ​യ​തി, ജോ​ലിപ​രി​ച​യം, ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യത​ല​ത്തി​ലു​ള്ള സെ​മി​നാ​ർ പ്ര​സന്‍റേ​ഷ​ൻ​സ്, പ​ബ്ളി​ക്കേ​ഷ​ൻ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​മാ​യി അ​ന്നേദി​വ​സം രാ​വി​ലെ 9.30 ന് ​താ​വ​ക്ക​ര കാ​ന്പ​സി​ലു​ള്ള അ​ക്കാ​ഡ​മി​ക് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാക​ണം. കേ​ര​ള​ത്തി​ന് പു​റ​ത്തുനി​ന്നും നി​ർ​ദ്ദി​ഷ്ട​യോ​ഗ്യ​ത നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ല​ഭി​ച്ച തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​തെ ഇ​ൻ​റ്റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത​ല്ല. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഫ​ണ്ടി​ൽ അ​ട​ച്ച 200 രൂ​പ​യു​ടെ ഒ​റി​ജി​ന​ൽ ച​ലാ​ൻ ര​സീ​ത് ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​ന​ർ​ഹ​ത​യു​ള്ള​വ​ർ നോ​ണ്‍ ക്രി​മി​ല​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കണം. നി​ല​വി​ൽ മൂ​ന്ന് വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​ർ​ക്ക് (ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ) വ​കു​പ്പ് ത​ല​വ​ന്‍റെ സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്കു​ന്ന​പ​ക്ഷം ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം.