മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം
വിദൂര വിദ്യാഭ്യാസ കേന്ദ്രം ആഗസ്റ്റിൽ നടത്തിയ പിജിഡിസിജെ, പിജിഡിഇപിഎംഎ, എംഎൽഐഎസ്സി കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പാളയം എസ്ഡിഇ ഓഫീസിൽ നിന്നും ഹാൾടിക്കറ്റുമായി വന്ന് കൈപ്പറ്റണം.
എംസിഎ പരീക്ഷ
മൂന്നാം സെമസ്റ്റർ എംസിഎ (2015 സ്കീം റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ രജിസ്ട്രേഷൻ ജനുവരി മൂന്നിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബിആർക്ക് പരീക്ഷ
മൂന്നും, അഞ്ചും സെമസ്റ്റർ ബിആർക്ക് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ജനുവരി ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പിഎച്ച്ഡി രജിസ്ട്രേഷൻ
ജനുവരി 2018 സെഷൻ പിഎച്ച്ഡി രജിസ്ട്രേഷന് ഒഴിവുകൾ ഉള്ള വിഷയങ്ങളിൽ ഓണ്‍ലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2018 ജനുവരി ഒന്ന് മുതൽ 15 വരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ (www.research.keralauniversity.ac.in
) അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് (www.research.keralauniversity.ac.in ) സന്ദർശിക്കുക. ടീച്ചിംഗ് ഡിപ്പാർട്ട്മെന്റ്കൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജനുവരി 16ന് അഞ്ചിനു മുൻപായി കേരള സർവകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കണം.