പിഎച്ച്ഡി കോഴ്സ് വർക്ക്
2017ലെ പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികളുടെ കോഴ്സ്വർക്ക് ജനുവരി ഒന്നിന് ഗവേഷണകേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്ട്രേഷൻ ഉത്തരവുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലാ വെബ്സൈറ്റിൽ നിന്നും ഡൗണ്ലോഡ് ചെയ്ത് എടുക്കണം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്ട്രോൾ (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) ഡിസംബർ 2017 പരീക്ഷകളുടെ പ്രാക്ടിക്കൽ ജനുവരി ഒന്പതു മുതൽ ബന്ധപ്പെട്ട കോളജുകളിൽ നടത്തും്. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2017 ഒക്ടോബറിൽ നടത്തിയ അവസാനവർഷ എംഎസ്സി മെഡിക്കൽ മൈക്രോ ബയോളജി, മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പി (റെഗുലർ, സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 11 വരെ അപേക്ഷിക്കാം. എംഎസ്സി മെഡിക്കൽ മൈക്രോ ബയോളജിയിൽ ഗാന്ധിനഗർ എസ്എംഇയിലെ എസ്. ശില്പ, എസ്. സുബാന, ടോണിയ എലിസബത്ത് തോമസ് എന്നിവരും മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പിയിൽ ഗീതു കൃഷ്ണ, എസ്. രസ്ന, ജോസ്മി ജോസഫ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 11 വരെ അപേക്ഷിക്കാം.
അസ്പയർ സ്കോളർഷിപ്പ്
സംസ്ഥാനത്തെ കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും സർവകലാശാലകളിലും പഠിക്കുന്ന പിജി വിദ്യാർഥികൾക്ക് പുറമെയുള്ള സ്ഥാപനങ്ങളിൽ ഹ്രൃസ്വകാല പ്രോജക്ടുകളും ഇന്േറണ്ഷിപ്പും ചെയ്യാൻ പ്രോത്സാഹനം നൽകുന്ന അസ്പയർ സ്കോളർഷിപ്പിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പുതുക്കി നിശ്ചയിച്ചു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സ്റ്റാഫ് നഴ്സ് പിഎസ്സി പരീക്ഷാ പരിശീലനം
എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ, കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സ്റ്റാഫ് നഴ്സ് ഗ്രേഡ് റണ്ട് പരീക്ഷയ്ക്കുള്ള പരിശീലനം ജനുവരി ഒന്നിന് ആരംഭിക്കും. യൂണിവേഴ്സിറ്റി കാന്പസിൽ നടത്തുന്നപരിശീലന പരിപാടിയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 0481 2731025.
സിൻഡിക്കേറ്റ് യോഗം
എംജി സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ജനുവരി 12ന് രാവിലെ 10.30നു സർവകലാശാലാ സിൻഡിക്കേറ്റ് ഹാളിൽ നടത്തും.