Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഹോ​സ്പി​റ്റാ​ലി​റ്റി അ​ധ്യാ​പ​ന​ത്തി​നു ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്
ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ലും ഫു​​​ഡ്ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ലും അ​​​ധ്യാ​​​പ​​​നം ഇ​​​ഷ്ട​​​മാ​​​ണെ​​​ങ്കി​​​ൽ ഇ​​​നി നാ​​​ഷ​​​ണ​​​ൽ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി ടീ​​​ച്ചേ​​​ഴ്സ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് നി​​​ർ​​​ബ​​​ന്ധം. നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, ഫു​​​ഡ്ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ല​​​ക്ച​​​റ​​​ർ, ടീ​​​ച്ചിം​​​ഗ് അ​​​സോ​​​സി​​​യ​​​റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ കീ​​​ഴി​​​ൽ 68 ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളും 21 കേ​​​ന്ദ്ര ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളും 24 സം​​​സ്ഥാ​​​ന ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളും ഒ​​​രു പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​വും 14 സ്വ​​​കാ​​​ര്യ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളും നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ലു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി 20ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് ഫെ​​​ബ്രു​​​വ​​​രി 28ന​​​കം അ​​​യ​​​ച്ചു കൊ​​​ടു​​​ക്ക​​​ണം. മാ​​​ർ​​​ച്ച് 18നാ​​​ണ് എ​​​ൻ​​​എ​​​ച്ച്ടി​​​ഇ​​​ടി.
ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ അ​​​ല്ലെങ്കി​​​ൽ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദ​​​വും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും അ​​ല്ലെങ്കി​​​ൽ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ അ​​​ല്ലെങ്കി​​​ൽ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വു​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

പ്രാ​​​യം 30 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ണ്ട്.
ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള​​​താ​​​ണു പ​​​രീ​​​ക്ഷ. മൂ​​​ന്നു ഭാ​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രി​​​ക്കും. പേ​​​പ്പ​​​ർ ഒ​​​ന്നി​​​ലും ര​​​ണ്ടി​​​ലും 50 ചോ​​​ദ്യ​​​ങ്ങ​​​ൾ വീ​​​ത​​​വും പേ​​​പ്പ​​​ർ മൂ​​​ന്നി​​​ൽ 100 മാ​​​ർ​​​ക്കി​​​ന്‍റെ​​​യും ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. പേ​​​പ്പ​​​ർ ഒ​​​ന്നി​​​ൽ റീ​​​സ​​​ണിം​​​ഗ് എ​​​ബി​​​ലി​​​റ്റി, കോം​​​പ്രി​​​ഹെ​​​ൻ​​​ഷ​​​ൻ, ഡൈ​​​വ​​​ർ​​​ജ​​​ന്‍റ് തി​​​ങ്കിം​​​ഗ്, ജ​​​ന​​​റ​​​ൽ നോ​​​ള​​​ജ് എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. പേ​​​പ്പ​​​ർ ര​​​ണ്ടി​​​ലും മൂ​​​ന്നി​​​ലും ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​രു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​മാ​​​ണ്.
അ​​​പേ​​​ക്ഷാ ഫീ​​​സ് 800 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 400 രൂ​​​പ.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.thims.gov.in.

ഇ​​​ഗ്നോ പ്ര​​​വേ​​​ശ​​​നം 31 വ​​​രെ നീ​​​ട്ടി

ഇ​​​ന്ദി​​​രാ​​ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ (ഇ​​​ഗ്നോ) ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ക്കാ​​​ഡ​​​മി​​​ക് സെ​​​ഷ​​​ന​​ി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം 31 വ​​​രെ നീ​​​ട്ടി.റൂ​​​റ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ൻ​​​റ്, കം​​​പ്യൂ​​​ട്ട​​​ർ ആപ്ലി​​​ക്കേ​​​ഷ​​​ൻ, ടൂ​​​റി​​​സം സ്റ്റ​​​ഡീ​​​സ്, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ഫി​​​ലോ​​​സ​​​ഫി, ഗാ​​​ന്ധി ആ​​​ൻ​​​ഡ് പീ​​​സ് സ്റ്റ​​​ഡീ​​​സ്, എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഹി​​​സ്റ്റ​​​റി, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സോ​​​ഷ്യോ​​​ള​​​ജി, സൈ​​​ക്കോ​​​ള​​​ജി, അ​​​ഡ​​​ൾ​​​ട്ട് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ൻ​​​റ് സ്റ്റ​​​ഡീ​​​സ്, ജെ​​​ൻ​​​ഡ​​​ർ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, ഡി​​​സ്റ്റ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ആ​​​ന്ത്ര​​​പ്പോ​​​ള​​​ജി, കോ​​​മേ​​​ഴ്സ്, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, ഡ​​​യ​​​റ്റെ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഫു​​​ഡ് സ​​​ർ​​​വീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, കൗ​​​ണ്‍​സലിംഗ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി തെ​​​റാ​​​പ്പി, ലൈ​​​ബ്രേ​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര, പി ​​​ജി ഡി​​​പ്ലോ​​​മ, ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ, കൂ​​​ടാ​​​തെ പി ​​​ജി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, അ​​​പ്രീ​​​സി​​​യേ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഇ​​​ഗ്നോ ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

10+2 ഔ​​​പ​​​ചാ​​​രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം ക​​​ര​​​സ്ഥ​​​മാ​​​കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യ ആ​​​റു മാ​​​സം ദൈ​​​ർ​​​ഘ്യം ഉ​​​ള്ള പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യാ​​​യ ബാ​​​ച്‌ലർ പ്രെ​​​പ്പ​​​റേ​​​റ്റ​​​റി പ്രോ​​​ഗ്രാം (ബി ​​​പി പി) ​​​ഇം​​​ഗ്ലീ​​​ഷി​​​ലും ഹി​​​ന്ദി​​​യി​​​ലും കൂ​​​ടാ​​​തെ മ​​​ല​​​യാ​​​ളം ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലും ഇ​​​ഗ്നോ ന​​​ൽ​​​കു​​​ന്നു. ഈ ​​​പാ​​​ഠ്യ​​​പ​​​ദ്ധ​​​തി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ഗ്നോ​​​യു​​​ടെ വി​​​വി​​​ധ ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഓ​​​ണ്‍​ലൈ​​​ൻ മു​​​ഖേ​​​ന​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ടത്. ​​​അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ https://onlineadmission.ignou.ac.in എ​​​ന്ന ലി​​​ങ്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഓ​​​ണ്‍​ലൈ​​​ൻ അ​​​ഡ്മി​​​ഷ​​​നു​​​ള്ള സൗ​​​ക​​​ര്യം കോ​​​മ​​​ണ്‍ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ (കേ​​​ര​​​ള​​​ത്തി​​​ൽ മി​​​ക്ക അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും) ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മാ​​​ണ്.വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ഗ്നോ മേ​​​ഖ​​​ലാ കേ​​​ന്ദ്രം, കി​​​ള്ളി​​​പ്പാ​​​ലം, ക​​​ര​​​മ​​​ന പി ​​​ഓ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695002 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍ : 0471 2344113 / 2344120.



ഫാ. ​ജോ​സ് ജോ​ർ​ജ് തെ​ക്കേ​പ്പു​റ​ത്ത്
ആ​റു വ​ർ​ഷ​ത്തിനു ശേഷം അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ൽ നിയമനം
പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ ന​ഴ്സിം​ഗ്: 27 വ​രെ അ​പേ​ക്ഷി​ക്കാം
എ​ൻ​ജി​./​ആ​ർ​ക്കിടെക്ച​ർ/​ഫാ​ർ​മ​സി: മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റായി
ന​​​ഴ്സ്/​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ നി​​​യ​​​മ​​​നം
ബിടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 23 ന്
ഇ​​​ഗ്നോ പ്ര​വേ​ശ​നം 31 വ​രെ നീ​ട്ടി
എം​എ​ഡ് ര​ണ്ടാം​ഘ​ട്ട അ​ഡ്മി​ഷ​ൻ 24ന്
ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
ബി​​​ടെ​​​ക്: ഈ​​​വ​​​നിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​നം
സർവകലാശാല സംശയങ്ങൾ?
പോ​ളി​ടെ​ക്‌​നി​ക്: മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്‌​മെന്‍റി​ല്‍ പ്ര​വേ​ശ​നം ഇ​ന്ന് അ​വ​സാ​നി​ക്കും
കി​റ്റ്‌​സി​ല്‍ എം​ബി​എ അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു
കുഫോസിൽ എംടെ​ക് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ
സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ: പ​രീ​ക്ഷാകേ​ന്ദ്ര​ത്തിൽ മാ​റ്റം
കെ​ല്‍​ട്രോ​ണി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത അ​നി​മേ​ഷ​​ന്‍ കോ​ഴ്‌​സു​ക​ള്‍
എം​​ടെ​​​ക് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക​​​റ്റാ​​​ലി​​​സി​​​സ്
സി-​ഡാ​ക്കി​ൽ വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
ബി​എ​ഫ്എ പ്ര​വേ​ശ​നം: 21 വ​രെ നീ​ട്ടി
എം​സി​എ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി: കോ​ളേ​ജ് ഓ​പ്ഷ​​ന്‍ 23 വ​രെ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.