University News
ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​എ​സ്ഡ​ബ്ല്യൂ (സി​യു​സി​എ​സ്എ​സ്) ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് താ​ഴെ പ​റ​യു​ന്ന ഷെ​ഡ്യൂ​ൾ പ്ര​കാ​രം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

എ​ട്ടി​ന് : എം​എ ഇം​ഗ്ളീ​ഷ് (കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ്), എം​എ​സ്ഡ​ബ്ല്യൂ (തൃ​ശൂ​ർ വി​മ​ല കോ​ള​ജ്), എം​എ മ​ല​യാ​ളം (പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ്). ഒ​ന്പ​തി​ന് : എം​എ​സ് സി ​സു​വോ​ള​ജി (തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്), എം​എ​സ്‌​സി കെ​മി​സ്ട്രി (തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ്). 10ന് : ​എം​എ ഇ​ക്ക​ണോ​മി​ക്സ് (സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ൾ), എം​എ ഹി​സ്റ്റ​റി (തി​രൂ​ര​ങ്ങാ​ടി പി​എ​സ്‌​എം​ഒ കോ​ള​ജ്), എം​എ​സ്‌​സി ബോ​ട്ട​ണി (പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ്), എം​എ​സ് സി ​ഫി​സി​ക്സ് (ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജ്), എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (നാ​ട്ടി​ക എ​സ്‌​എ​ൻ കോ​ള​ജ്), എം​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ൾ).

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

പു​രു​ളി​യ ചൗ ​നൃ​ത്തം നാ​ലി​ന് ക്യാ​ന്പ​സി​ൽ

പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ര​ശ​സ്ത ത​ന​ത് ഗോ​ത്ര​ക​ലാ​രൂ​പ​മാ​യ പു​രു​ളി​യ ചൗ ​നൃ​ത്തം നാ​ലി​ന് വൈ​കു​ന്നേ​രം 6.30ന് ​സ​ർ​വ​ക​ല​ശാ​ല കാ​ന്പ​സി​ൽ അ​ര​ങ്ങേ​റും. ലൈ​ബ്ര​റി പ​രി​സ​ര​ത്തെ വേ​ദി​യി​ലാ​ണ് അ​വ​ത​ര​ണം. താ​രാ​പ​ഥ് ര​ഥ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​യ്പൂ​രി​ൽ നി​ന്നു​ള്ള 18 ക​ലാ​കാ​ര​ന്മാ​രാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ്പി​ക്മാ​കേ, സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി ക്ഷേ​മ​വി​ഭാ​ഗം, കാ​യി​ക പ​ഠ​ന​വി​ഭാ​ഗം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​ഘാ​ട​നം.

എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു

സ​ർ​വ​ക​ലാ​ശാ​ലാ മാ​ധ്യ​മ പ​ഠ​ന​വി​ഭാ​ഗം ഫെ​ബ്രു​വ​രി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്മ്യൂ​ണി​യ​ൻ മാ​ധ്യ​മോ​ത്സ​വ​ത്തി​ലെ മ​ത്സ​ര ഇ​ന​ങ്ങ​ളി​ലേ​ക്ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​യി​ലെ​വി​ടെ​യു​മു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ നി​ർ​മി​ച്ച ഷോ​ർ​ട്ട് ഫി​ലിം (25 മി​നു​ട്ടി​ൽ താ​ഴെ), പ​ര​സ്യ ചി​ത്രം (മൂ​ന്ന് മി​നു​ട്ട്), ന്യൂ​സ് വീ​ഡി​യോ (15 മി​നു​ട്ട്) എ​ന്നി​വ​യി​ലേ​ക്കാ​ണ് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ച​ത്. ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഓ​രോ​യി​ന​ത്തി​ലും പ​ര​മാ​വ​ധി ര​ണ്ടു എ​ൻ​ട്രി​ക​ൾ അ​യ​ക്കാം. പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യോ വ​കു​പ്പ് മേ​ധാ​വി​യു​ടെ​യോ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 22. വി​ലാ​സം: പ്ര​സി​ഡ​ന്‍റ് , ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ക്ല​ബ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക്യാ​ന്പ​സ്, മ​ല​പ്പു​റം, 673635. എ​ൻ​ട്രി​ക​ൾ അ​യ​ക്കു​ന്ന​വ​ർ ഷോ​ർ​ട്ട് ഫി​ലി​മി​ന് 250 രൂ​പ​യും പ​ര​സ്യ ചി​ത്രം, ന്യൂ​സ് വീ​ഡി​യോ എ​ന്നി​വ​യ്ക്ക് 100 രൂ​പ​യും ഡി​ഡി ആ​യോ ഓ​ണ്‍​ലൈ​ൻ വ​ഴി​യോ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ക്ല​ബി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്ക​ണം. എ​സ്ബി​ഐ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി അ​ക്കൗ​ണ്ട് ന​ന്പ​ർ: 67386969466, ഐ​എ​ഫ്സി എ​സ്ബി​ഐ​എ​ൻ0070200. വി​വ​ര​ങ്ങ​ൾ​ക്ക്: 9946823812, 9961362627, 04942407361.

ഹി​സ്റ്റ​റി കോ​ണ്‍​ഗ്ര​സ്

ച​രി​ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 28 മു​ത​ൽ 30 വ​രെ കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന 38ാമ​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം നാ​ളെ ഉ​ച്ച​യ്ക്ക് ശേ​ഷം 2.30ന് ​ചേ​രും. സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പ്, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ ച​രി​ത്ര കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ച​രി​ത്ര പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​പി. ശി​വ​ദാ​സ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.

സെ​മി​നാ​ർ നാ​ളെ

സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി മൊ​യ്യാ​ര​ത്ത് ശ​ങ്ക​ര​ന്‍റെ ആ​ത്മ​ക​ഥ​യെ​ക്കു​റി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ച​രി​ത്ര പ​ഠ​ന​വി​ഭാ​ഗം ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 11ന് ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഡോ. ​രാ​ധി​ക പി. ​മേ​നോ​നാ​ണ് ഇം​ഗ്ളീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്. ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​രെ​ഴു​തി​യ ആ​മു​ഖ​വും വി​വ​ർ​ത്ത​ന​ത്തി​ലു​ണ്ട്. മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പൂ​ർ​ത്തി​യാ​ക്ക​പ്പെ​ടാ​തെ​പോ​യ ആ​ത്മ​ക​ഥ​യു​ടെ പൂ​ർ​ണ്ണ​രൂ​പം മൊ​യ്യാ​ര​ത്ത് ശ​ങ്ക​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇം​ഗ്ളീ​ഷ് ഭാ​ഷ​യി​ൽ ത​യ്യാ​റാ​ക്കി​യ​ത്.

അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ർ ഇ​ന്നു​മു​ത​ൽ

വം​ശീ​യ സം​ഗീ​ത​ശാ​ഖ​ക​ളെ​ക്കു​റി​ച്ച് ത്രി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ർ ഇ​ന്ന് ആ​രം​ഭി​ക്കും. കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ആ​മി കാ​ത​ലി​ൻ ജെ​യ്റാ​സ്ഷോ​യ് ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 2.30ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റി​ന് സ​മാ​പി​ക്കും.