University News
ബി​ടെ​ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008സ്കീം) (​പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 10വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 12, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 15) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് പ​രീ​ക്ഷ​ഫീ​സ്

ക​ന്പ​യി​ൻ​ഡ് ഒ​ന്ന്/​ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (ജ​നു​വ​രി 2018)പ​രീ​ക്ഷ​യ്ക്ക് 11വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 15, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 17) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റാ​യി പ്ര​സ്തു​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം.

ക​ന്പ​യി​ൻ​ഡ് ഒ​ന്ന്/​ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (ജ​നു​വ​രി 2018) പ​രീ​ക്ഷ​യ്ക്ക് 10വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 12, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 15) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. മേ​ഴ്സി ചാ​ൻ​സാ​യി പ്ര​സ്തു​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2015 അ​ഡ്മി​ഷ​ൻ) (2013 സ്കീം) ​റ​ഗു​ല​ർ (ജ​നു​വ​രി 2018)പ​രീ​ക്ഷ​യ്ക്ക് 10വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 12, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 16) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക​ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ 2017 അ​ഡ്മി​ഷ​ൻ വീ​ക്ക് ഡേ ​സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച്ച മു​ത​ൽ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ആ​രം​ഭി​ക്കും. സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ.

ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് സീ​റ്റൊ​ഴി​വ്

ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ൽ ജോ​ലി​ക്ക് സ​ഹാ​യി​ക്കു​ന്ന ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് കോ​ഴ്സി​ന്‍റെ പു​തി​യ ബാ​ച്ചി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ളു​ടെ ഒ​ഴി​വു​ണ്ട്. കാ​ര്യ​വ​ട്ടം അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ ഈ​വ​നിം​ഗ് കോ​ഴ്സാ​യാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. താ​ല്പ​ര്യ​മു​ള്ള​വ​ർ ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി പ​ഠ​ന വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 2308846 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ്) ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി മേ​ജ​ർ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ . പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി ആ​റു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വി.​സി തെ​ര​ഞ്ഞെ​ടു​പ്പ്: ഡോ. ​വി.​കെ. രാ​മ​ച​ന്ദ്ര​ൻ സെ​ന​റ്റ് പ്ര​തി​നി​ധി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​യി​ലേ​യ്ക്ക് സെ​ന​റ്റി​ന്‍റെ പ്ര​തി​നി​ധി​യാ​യി സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. രാ​മ​ച​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.