University News
പുതുക്കിയ പരീക്ഷാതീയതി
ഡിസംബർ 13ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംസിജെ/എംഎസ്ഡബ്ല്യു/ എംടിഎ (സിഎസ്എസ് 2016 അഡ്മിഷൻ റഗുലർ/2012, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്‍ററി/മേഴ്സി ചാൻസ്) പരീക്ഷകൾ 12ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.

അപേക്ഷാ തീയതി

ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബിവോക് (റഗുലർ 2017 അഡ്മിഷൻ, 2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) പരീക്ഷകൾക്ക് പിഴയില്ലാതെ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം. 2014 അഡ്മിഷൻ സപ്ലിമെന്‍ററി വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ടും 2015 മുതൽ 2017 വരെ അഡ്മിഷൻ വിദ്യാർഥികൾ കോളജ് പോർട്ടൽ വഴി ഓണ്‍ലൈനായും അപേക്ഷകൾ സമർപ്പിക്കണം. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

പ്രാക്ടിക്കൽ

2017 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, വിഷ്വൽ ആർട്സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (യുജി, 2015 അഡ്മിഷൻ റഗുലർ, 2013 മുതൽ അഡ്മിഷൻ സപ്ലിമെന്‍ററി/റീഅപ്പിയറൻസ്/ഇംപ്രൂവ്മെന്‍റ്) പരീക്ഷകളുടെ പ്രാക്ടിക്കൽ എട്ടു മുതൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

2017 മേയ്/ജൂണ്‍ മാസങ്ങളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ മ്യൂസിക് വോക്കൽ (സിബിസിഎസ്എസ് റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ 10 മുതൽ 12 വരെ ആർഎൽവി കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

2017 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി (2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ എട്ട്, ഒന്പത് തീയതികളിലും പ്രോജക്ട് ഇവാല്യുവേഷൻ, വൈവാവോസി എന്നിവ 11, 12 തീയതികളിലും എറണാകുളം സെന്‍റ് ആൽബർട്ട്സ് കോളജിൽ നടത്തും.

വൈവാവോസി

2017 നവംബറിൽ നടത്തിയ പത്താം സെമസ്റ്റർ പഞ്ചവത്സര ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്സ്, 2015നു മുന്പുള്ള അഡ്മിഷൻ റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകളുടെ വൈവാവോസിയുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്സ്), ബിബിഎ എൽഎൽബി (ഓണേഴ്സ്), ബികോം എൽഎൽബി (ഓണേഴ്സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.