University News
എംഎസ് സി മൈക്രോ ബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി ഡിഗ്രി കോഴ്സുകളുടെ അവസാന മേഴ്സി ചാൻസ് പരീ
ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംഎസ് സി മൈക്രോ ബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി (പഴയ സ്കീം 2012ന് മുന്പുള്ള അഡ്മിഷൻ) ഡിഗ്രി കോഴ്സുകളുടെ അവസാന മേഴ്സി ചാൻസ് പരീക്ഷ 12ന് ആരംഭിക്കും.

അപേക്ഷാ തീയതി

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (4 പിഎം മുതൽ 9പിഎം റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷകൾ 30നും, ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ് റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷകൾ 31നും ആരംഭിക്കും. അപേക്ഷകൾ 12 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പർഫൈനോടെ 18 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനീയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി കോഴ്സിന്‍റെ പ്രോജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവയ്ക്ക് 12 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

2017 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (2015 അഡ്മിഷൻ റെഗുലർ, 2013 അഡ്മിഷൻ മുതൽ സപ്ലിമെന്‍ററി, റീ അപ്പിയറൻസ്, ഇംപ്രൂവ്മെന്‍റ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12, 15, 16 തീയതികളിൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി, ഫിസിക്സ് മെറ്റീരിയൽ സയൻസ് പിജി (സിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.

2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോ ഇൻഫർമാറ്റിക്സ് (പിജി സിഎസ്എസ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.

2017 ജനുവരിയിൽ തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ സപ്ലിമെന്‍ററി (2015 2017 ബാച്ച്) പരീക്ഷയുടെ തടഞ്ഞുവച്ച ഫലം ഹൈക്കോടതി വിധിക്ക് വിധേയമായി പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.

എംബിഎ ഉത്തരക്കടലാസുകൾ

2017 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കോളജുകളിൽ നിന്നും മൂല്യനിർണയത്തിനായി സർവകലാശാലാ സിൽവർജൂബിലി പരീക്ഷാഭവനിൽ നടക്കുന്ന ക്യാന്പിൽ 10ന് മുന്പ് നിർബന്ധമായും എത്തിക്കണം.