University News
ബിപിഎഡ് സ്പെഷൽ സപ്ലിമെന്‍ററി പരീക്ഷ
എല്ലാ അവസരവും കഴിഞ്ഞ വിദ്യാർഥികൾക്കായി ഒന്ന്, രണ്ട് സെമസ്റ്റർ ബിപിഎഡ് (ഒരു വർഷ കോഴ്സ് 2009 മുതൽ 2012 വരെ പ്രവേശനം, 2009 സ്കീംസിലബസ്) സ്പെഷൽ സപ്ലിമെന്‍ററി പരീക്ഷ ഒന്നാം സെമസ്റ്റർ 16നും രണ്ടാം സെമസ്റ്റർ 17 നും ആരംഭിക്കും. ഹാൾടിക്കറ്റ് 12ന് പരീക്ഷാഭവൻ സ്പെഷൽ സപ്ലിമെന്‍ററി യൂണിറ്റിൽ നിന്നും വിതരണം ചെയ്യും. ഐഡന്‍റിറ്റി പ്രൂഫ് ഹാജരാക്ക
ണം.

പരീക്ഷ

ഒന്പതാം സെമസ്റ്റർ ബിആർക് റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷ 24ന് ആരംഭിക്കും.
പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എൽഎൽഎം (2015 പ്രവേശനം) റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷ 15ന് ആരംഭിക്കും.


യുജി പുനർമൂല്യനിർണയ അപേക്ഷ

ഡിസംബർ 22ന് ഫലം പ്രസിദ്ധീകരിച്ച നാലാം സെമസ്റ്റർ ബികോം, ബിബിഎ, ബികോം (വൊക്കേഷണൽ സിയുസിബിസിഎസ്എസ്) ഏപ്രിൽ 2017 പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

രണ്ടാം വർഷ ബിഎസ് സി (പാർട്ട് ഒന്ന്, രണ്ട്) സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ഏപ്രിൽ 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റ് പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ 12 മുതൽ ലഭ്യമാകും. പുനർമൂല്യനിർണയത്തിന് ഇചലാൻ വഴി ഫീസടച്ച് നിശ്ചിത ഫോമിൽ ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബികോം (ഓണേഴ്സ്) റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് ഏപ്രിൽ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഹ്യൂമണ്‍ ഫിസിയോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എംപിഎഡ് (ഏപ്രിൽ 2017) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
More News