സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ് അപേക്ഷ ക്ഷണിച്ചു
അഡൽട്ട് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ സെന്ററിന്റെ അംഗീകാരത്തോടെ കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ജനുവരി മുതൽ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്ന ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിഎൽഐഎസ്) കോഴ്സിനും ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) കോഴ്സിനും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷാഫോം 100 രൂപയ്ക്ക് കോളജ് കംപ്യൂട്ടർ ലാബിൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ കോളേജ് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 19ന് ഉച്ചകഴിഞ്ഞ് മൂന്ന് . അടിസ്ഥാന യോഗ്യതയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും കേരള സർവകലാശാലയാണ്. കൂടുതൽ വിവരങ്ങൾക്ക് കോളജ് കംപ്യൂട്ടർ ലാബുമായി ബന്ധപ്പെടുക. നന്പർ: 9495825335/9400976245.
പരീക്ഷകൾ മാറ്റി
15 മുതൽ 25 വരെ സിബിസിഎസ്എസ് ഡിഗ്രി പരീക്ഷകളുടെ മൂല്യനിർണയം നടക്കുന്നതിനാൽ 12ന് തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംപിഎ പരീക്ഷകൾ മാറ്റിവച്ചു.
എംഫിൽ ഇംഗ്ലീഷ് ഫലം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് വിഭാഗം 2017 ഒക്ടോബറിൽ നടത്തിയ എംഫിൽ ഇംഗ്ലീഷ് സപ്ലിമെന്ററി (201516 ബാച്ച്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ .
പി.ജി പരീക്ഷ
പഠനവകുപ്പുകളിൽ നടക്കുന്ന പി.ജി പ്രോഗ്രാമുകളിൽ ജനുവരി 29ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് 17 വരെ(50 രൂപ പിഴയോടെ ജനുവരി 19, 125 രൂപ പിഴയോടെ ജനുവരി 22) ഫീസടച്ച് അപേക്ഷിക്കാം.
എംഫിൽ ഫലം
2017 ഒക്ടോബറിൽ നടത്തിയ എംഫിൽ ജനിറ്റിക്സ് ആൻഡ് ജീനോമിക്സ്, ബയോകെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി 20162017 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബിഡെസ് ഫലം
2017 ജൂണിൽ നടത്തിയ രണ്ട്, നാല്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി 31വരെ അപേക്ഷിക്കാം.
പിടിഎ പൊതുയോഗം
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ അധ്യാപക രക്ഷാകർതൃസമിതിയുടെ വാർഷിക പൊതുയോഗം കോളജ് ഓഡിറ്റോറിയത്തിൽ 13ന് രാവിലെ 10ന് നടത്തുന്നമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എല്ലാ രക്ഷകർത്താക്കളും കൃത്യസമയത്ത് ഹാജരാകണം.
മൂല്യനിർണയം അധ്യാപകർ ഹാജരാകണം
2017 ജൂണിൽ നടത്തിയ രണ്ട്, നാല് സെമസ്റ്ററുകളുടെയും 2017 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്ററിന്റേയും (ബിഎ/ബികോം/ബിഎസ്സി സിബിസിഎസ് കരിയർ റിലേറ്റഡ് കോഴ്സുകൾ) ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ ആർട്ട്സ് ആൻഡ് സയൻസ് കോളജിലേയും, യുഐടി കേന്ദ്രങ്ങളിലേയും റഗുലർ ക്ലാസുകൾ റദ്ദ് ചെയ്ത് 15 മുതൽ 25 വരെ താഴെപ്പറയുന്ന മൂല്യനിർണയകേന്ദ്രങ്ങളിൽ ആരംഭിക്കും. മൂല്യനിർണയകേന്ദ്രം 1. തിരുവനന്തപുരം ഗവ: വിമൻസ് കോളജ് (ബിഎ/ബിഎ കരിയർ റിലേറ്റഡ്) (ഭാഷാവിഷയങ്ങൾ ഒഴികെയുള്ളത്). മൂല്യനിർണയകേന്ദ്രം2. തിരുവനന്തപുരം ഗവ: ആർട്ട്സ് കോളജ് (ബിഎസ്സി/ബിഎസ്സി കരിയർ റിലേറ്റഡ്) (ഭാഷാവിഷയങ്ങൾ ഒഴികെയുള്ളത്). മൂല്യനിർണയകേന്ദ്രം3. തിരുവനന്തപുരം എംജി കോളജ് (ബികോം/ബികോം കരിയർ റിലേറ്റഡ്/മറ്റ് ഭാഷാവിഷയങ്ങൾ)(ഇംഗ്ലീഷ് ഒഴികെയുള്ളത്). മൂല്യനിർണയകേന്ദ്രം4. തിരുവനന്തപുരം ഗവ: സംസ്കൃത കോളജ് (ഇംഗ്ലീഷ് ഭാഷാവിഷയങ്ങൾ മാത്രം). മൂല്യനിർണയകേന്ദ്രം5. കൊല്ലം ടികെഎം കോളജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് (ബിഎ/ബിഎ കരിയർ റിലേറ്റഡ്) (ഭാഷാവിഷയങ്ങൾ ഒഴികെയുള്ളത്). മൂല്യനിർണയകേന്ദ്രം6. കൊല്ലം ശ്രീനാരായണ കോളജ് (ബിഎസ്സി/ബിഎസ്സി കരിയർ റിലേറ്റഡ്) (ഭാഷാവിഷയങ്ങൾ ഒഴികെയുള്ളത്). മൂല്യനിർണയകേന്ദ്രം7. കൊല്ലം ശ്രീനാരായണ വനിത കോളജ് (ബികോം/ബികോം കരിയർ റിലേറ്റഡ്/എല്ലാ ഭാഷാവിഷയങ്ങളും) മൂല്യനിർണയകേന്ദ്രം8. ആലപ്പുഴ എസ്ഡി കോളജ് (ബിഎ /ബിഎസ്സി/ബികോം കരിയർ റിലേറ്റഡ്). മൂല്യനിർണയകേന്ദ്രം9. പന്തളം എൻഎസ്എസ് കോളജ് (ബിഎ /ബിഎസ്സി/ബികോം കരിയർ റിലേറ്റഡ്). എല്ലാ അധ്യാപകരും ബന്ധപ്പെട്ട മൂല്യനിർണയ കേന്ദ്രങ്ങളിൽ പങ്കെടുക്കുന്നു എന്നുള്ളത് അതതു കോളജിലെ പ്രിൻസിപ്പൽമാർ ഉറപ്പു വരുത്തണം. മൂല്യനിർണയ കേന്ദ്രങ്ങളിൽ ഹാജരാകാത്ത അധ്യാപകർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കും.
ബിടെക് ഫലം
2017 ഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2008 സ്കീം റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.