എംജിയിൽ ഗസ്റ്റ് അധ്യാപക നിയമനം
സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ഗസ്റ്റ് ഫാക്കൽട്ടി (ഇന്േറണൽ) നിയമനത്തിന് വാക്ക്ഇൻഇന്റർവ്യൂ നടത്തും. കോണ്ട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, സ്കൂൾ ഓഫ് ബയോസയൻസസ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്, സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസ് എന്നി വകുപ്പുകളിലേക്കുള്ള ഇന്റർവ്യൂ 17നും, സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്നി വകുപ്പുകളിൽ 18നും സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്, സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്, സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ്, എന്നി വകുപ്പുകളിൽ 19നും വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത, പ്രായം, ഇന്റർവ്യൂ സമയം തുടങ്ങിയ വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ മാറ്റി
ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിപിഇഎസ്. (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2017 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷാഫലം
2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
ജിയോഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി ഹ്രസ്വകാല കോഴ്സ്
എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിൽ നാഷണൽ നാച്വറൽ റിസോ്സേസ് മാനേജ്മെന്റ് സിസ്റ്റം പ്രോഗ്രാമിൽ ഐഎസ്ആർഒയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഡോ. ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിംഗ്് ആൻഡ് ജിഐഎസിൽ നടത്തുന്ന ഹ്രസ്വകാല ജിയൊഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിലേക്ക് ഫെബ്രുവരി ഒന്പതു വരെ അപേക്ഷിക്കാം. 20 ആഴ്ച ദൈർഘ്യമുള്ള ഈ ഫുൾടൈം കോഴ്സിന് അംഗീകൃത ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ ബ്രോഷറും, www.sesmgu.net എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 9446767451. ഇമെയിൽ: