ഈ വർഷത്തെ മേഖലാ കലോത്സവങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള കോളജുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 22 മുതൽ 31 വരെയാണ് വിവിധ സോണൽ (എപാലക്കാട്, ബികോഴിക്കോട്, സിമലപ്പുറം, ഡിതൃശൂർ, എഫ്വയനാട്) കലോത്സവങ്ങൾ നടക്കുക. പ്രിൻസിപ്പൽ ഒപ്പിട്ട അപേക്ഷ 12ന് നാലിനകം വിദ്യാർഥി ക്ഷേമ വിഭാഗം ഓഫീസിൽ എത്തിക്കുകയോ,
[email protected],
[email protected] എന്ന ഇമെയിലിലേക്ക് അയക്കുകയോ ചെയ്യുക.
എംബിഎ പ്രവേശന പരീക്ഷയ്ക്ക് 19 വരെ അപേക്ഷിക്കാം എംബിഎ പ്രവേശന പരീക്ഷയായ കെമാറ്റ് കേരള പരീക്ഷയ്ക്ക് 19 വരെ അപേക്ഷിക്കാം. അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പരീക്ഷ ഫെബ്രുവരി നാലിന് നടക്കും. ഹാൾടിക്കറ്റ് 27 മുതൽ ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങൾ kmatkerala.in വെബ്സൈറ്റിൽ. ഫോണ്‍ : 0471 2335133, 8547255133.
വിദൂരവിദ്യാഭ്യാസം ബിരുദ വിദ്യാർഥികൾക്ക് ഐഡി കാർഡ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 201718 വർഷത്തിൽ വിവിധ റഗുലർ, ഓപ്പണ്‍ ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ഐഡന്റിറ്റി കാർഡുകൾ 11 മുതൽ www.sdeuoc.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയിൽ ന്യൂനതകൾ ഉള്ളവർക്ക് പരിഹരിച്ചതിന് ശേഷം മാത്രമേ ഐഡി കാർഡ് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയൂ. ഐഡി കാർഡിൽ കാണുന്ന കോണ്ടാക്ട് ക്ലാസ് കേന്ദ്രങ്ങളാണ് അനുവദിക്കപ്പെട്ടത്. ഐഡി കാർഡിൽ അപാകതകൾ കാണുന്ന പക്ഷം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബന്ധപ്പെട്ട് പരിഹരിക്കണം. ഫോണ്‍: 0494 2407356 (എൻക്വയറി), 0494 2407371, 2407469, 2407512 (സെക്ഷനുകൾ).
പരീക്ഷാ അപേക്ഷ പത്താം സെമസ്റ്റർ ബിആർക് (2012 സ്കീം, 2004 സ്കീം2007 മുതൽ 2011 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ ജനുവരി 18 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം രണ്ടാം സെമസ്റ്റർ ബിഐഡി (2015 പ്രവേശനം) ഏപ്രിൽ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 15 മുതൽ 24 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം 30നകം ലഭിക്കണം.
രണ്ടാം സെമസ്റ്റർ എസ്ഡിഇയുജി പുനർമൂല്യനിർണയ ഫലം വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎ, ബികോം, ബിബിഎ (സിയുസിബിസിഎസ്എസ്) പാർട്ട് രണ്ട് ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
സർവകലാശാലയിൽ രാജ്യാന്തര വിദ്യാർഥി സംഗമം തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്കായി അന്താരാഷ്ട്ര വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു.
വിദ്യാർഥി ക്ഷേമവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 12, 13 തിയതികളിലാണ് പരിപാടി. 12ന് രാവിലെ പത്തിന് സർവകലാശാല സെമിനാർ കോപ്ലക്സിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. വൈകുന്നേരം 5.30 മുതൽ പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യൻ പണ്ഡിറ്റ് ശുഭേന്ദ്ര റാവു അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സിത്താർ കച്ചേരിയും വിദേശ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. 13ന് വിദേശ വിദ്യാർത്ഥികളുടെ യോഗം ഉണ്ടാവും.