University News
എംജി യൂണിവേഴ്സിറ്റി പിജി പാഠ്യപദ്ധതി പരിഷ്കരിക്കാൻ സിൻഡിക്കേറ്റ് യോഗ തീരുമാനം
കോട്ടയം: എംജി യൂണിവേഴ്സിറ്റി പിജി പാഠ്യപദ്ധതി പരിഷ്കരിക്കാൻ സിൻഡിക്കേറ്റ് യോഗ തീരുമാനം. അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദപഠനത്തിന്‍റെ പാഠ്യപദ്ധതിയും സിലബസും അടുത്ത അക്കാദമിക വർഷം മുതൽ പരിഷ്കരിക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് തീരുമാനിച്ചു. സിവിൽ സർവീസ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളുടെ പ്രവേശനത്തിനു വിജ്ഞാപനം പുറപ്പെടുവിച്ചു.

60 വിദ്യാർഥികൾക്കു മത്സരപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കും. രാജ്യത്തെ പ്രമുഖരായ സിവിൽ സർവീസ് പരിശീലകരെയും റാങ്കുജേതാക്കളെയും പരിശീലനത്തിനായി നിയോഗിക്കും. അഫിലിയേറ്റഡ് കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും പൂർവവിദ്യാർഥികൾക്കും കുറഞ്ഞ ചെലവിൽ പരിശീലനത്തിന് അവസരമുണ്ടായിരിക്കും. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിദ്യാർഥികൾക്ക് ഫീസിളവും ലഭ്യമാകും.

സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന അഫിലിയേറ്റഡ് കോളജുകൾക്കെതിരെ നടപടി കൈക്കൊള്ളുന്നതിന് സിൻഡിക്കേറ്റ് ലീഗൽ ഉപസമിതിയെ ചുമതലപ്പെടുത്തി. സർവകലാശാലാ ഫണ്ട് ദുരുപയോഗം, സാന്പത്തിക അച്ചടക്കമില്ലായ്മ, കൃത്യനിർവഹണത്തിൽ വീഴ്ച എന്നിവ കണ്ടെത്തിയതിനെത്തുടർന്ന് സർവകലാശാലാ കായികപഠനവകുപ്പ് മേധാവി ഡോ. ബിനു ജോർജ് വർഗീസിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ഈ വിഷയത്തിൽ വിശദമായ അന്വേഷണത്തിന് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആർ. പ്രഗാഷ്, പ്രഫ. ടോമിച്ചൻ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി. നാല് ഗവേഷകർക്ക് പിഎച്ച്ഡി ബിരുദം നൽകും. സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി വോക് (2017 അഡ്മിഷൻ റഗുലർ ആൻഡ് 2014, 2015, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ 23ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 നവംബർ മാസത്തിൽ അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ ആറാം സെമസ്റ്റർ എംസിഎ (റഗുലർ/ലാറ്ററൽ എൻട്രി/സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സെന്‍റ് ഗിറ്റ്സ് കോളജിലെ സൂസൻ വർഗീസ്, രഞ്ജിത്ത് നായർ, അന്ന സൂസൻ മോൻസി എന്നിവർ ലാറ്ററൽ എൻട്രിയിലും കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളജിലെ അരുണ്‍ ജോയി, കോതമംഗലം എംഎ കോളജ് ഓഫ് എൻജിനീയറിംഗിലെ ബി. അനീഷ്, ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജിയിലെ ഫൗസിയ സലിം എന്നിവർ റഗുലർ പരീക്ഷയിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

2017 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ ബിഎസ്സി മോഡൽ 3 സൈബർ ഫോറൻസിക് (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

പ്രൊജക്ട് റിസർച്ച് അസിസ്റ്റന്‍റ് / റിസർച്ച് ഫെല്ലോയുടെ ഒഴിവ്

ബയോ മെഡിക്കൽ ഗവേഷണത്തിനായുള്ള അന്തർസർവകലാശാലാ കേന്ദ്രത്തിൽ പ്രോജക്ട് റിസർച്ച് അസിസ്റ്റന്‍റുമാരുടെയും, പ്രോജക്ട് റിസർച്ച് ഫെല്ലോമാരുടെയും ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ ംംം.ശൗരയൃ.മര.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.