ഐഐടികളിൽ മാനേജ്മെന്റ് പഠനം
സാങ്കേതിക, ശാസ്ത്ര വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐഐടികളിൽ മാനേജ്മെന്റ് പഠനത്തിന് ഇപ്പോൾ അവസരം. മാനേജ്മെന്റ് അഭിരുചി പരീക്ഷയായ കോമണ്‍ അഡ്മിഷൻ ടെസ്റ്റിൽ(ക്യാറ്റ്) മികച്ച സ്കോർ നേടിയവർക്കാണ് അഡ്മിഷൻ ലഭിക്കുക. ക്യാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖം, ഗ്രൂപ് ഡിസ്കഷൻ എന്നിവ നടത്തിയാണു തെരഞ്ഞെടുക്കുക.
ബോംബെ, ഡൽഹി, കാണ്‍പുർ, ഖരഗ്പുർ, ചെന്നൈ, റൂർക്കി എന്നീ ഐഐടികളിലാണ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാം ഉള്ളത്. ഇതിൽ ബോംബെ ഐഐടിയിൽ മാസ്റ്റർ ഓഫ് മാനേജ്മെന്റ് പ്രോഗ്രാമും മറ്റിടങ്ങളിൽ എംബിഎ പ്രോഗ്രാമുമാണ് ഉള്ളത്. ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം.
ഫസ്റ്റ് ക്ലാസ് ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 29.
ഐഐടികളുംവെബ്സൈറ്റും:ബോംബെwww.so m.iitb.ac.in/Admissions. ഡൽഹിwww.iitd.ac.in. കാൺപൂർwww.iitk.ac.in. ഖരഗ്പൂർwww.som.iitkgp.ernet.in. മദ്രാസ്www.doms.iitm.ac.in.റൂർക്കി:www.iitr.ac.in.