സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
ഫെബ്രുവരി 26 മുതലാരംഭിക്കുന്ന നാലാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ജനുവരി 18 മുതൽ 29 വരെയുള്ള തീയതികളിൽ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി രണ്ടുവരെയും, 315 രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഏഴുവരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി 28 മുതലാരംഭിക്കുന്ന രണ്ടാംവർഷ എംപിടി ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് ജനുവരി 23 മുതൽ 30 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരെയും, 315/ രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി അഞ്ചുവരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി 28 മുതലാരംഭിക്കുന്ന നാലാംവർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷയ്ക്ക് ജനുവരി 23 മുതൽ 30 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി മൂന്നുവരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി അഞ്ചുവരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
മാർച്ച് ഒന്ന് മുതലാരംഭിക്കുന്ന ഒന്നാംവർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷയ്ക്ക് ജനുവരി 25 മുതൽ 31 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി അഞ്ചുവരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി ഏഴുവരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
പ്രാക്ടിക്കൽ പരീക്ഷാ തീയതി
ജനുവരി 23 മുതലാരംഭിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (ഡിഎം/ എംസിഎച്ച്) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.