University News
സു​വ​ർ​ണ ജൂ​ബി​ലി മെ​ഗാ ക്വി​സ് ഫൈ​ന​ൽ ഇ​ന്ന് കാ​ന്പ​സി​ൽ
തേ​ഞ്ഞി​പ്പ​ലം: സ​ർ​വ​ക​ലാ​ശാ​ലാ ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ഏ​റ്റ​വും വി​പു​ല​മാ​യ ക്വി​സ് പ​ര​ന്പ​ര​യ്ക്ക് ഇ​ന്ന് സ​മാ​പ​നം. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ക്വി​സി​ന്‍റെ ജി​ല്ലാ​ത​ല വി​ജ​യി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ ഫൈ​ന​ൽ ഇ​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ അ​ര​ങ്ങേ​റും.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ വെ​ച്ച് ന​ട​ത്തി​യ കോ​ള​ജു​ത​ല ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ പ​ത്ത് ടീ​മു​ക​ളാ​ണ് രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ക. സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ റൗ​ണ്ടു​ക​ൾ ഉ​ണ്ടാ​കും. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ നേ​ര​ത്തെ പ്രാ​ഥ​മി​ക​ത​ല മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ടീ​മി​ന് സിം​ഗ​പ്പൂ​ർ യാ​ത്ര​യാ​ണ് സ​മ്മാ​നം. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 30,000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 10,000 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്ന്, മു​ത​ൽ അ​ഞ്ച് വ​രെ സ്ഥാ​ന​ക്കാ​ർ​ക്ക് അ​ത​ത് വേ​ദി​ക​ളി​ൽ ത​ന്നെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. 25 ടീ​മു​ക​ളി​ലെ 50 പേ​ർ ഇ​ത്ത​ര​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡു​ക​ൾ നേ​ടി. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം ജി​ടെ​കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ക്വി​സ് മ​ത്സ​ര​ത്തി​ന് കാ​ണി​ക​ളാ​യി എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

മെ​ഗാ ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ:

പാ​ല​ക്കാ​ട്: പി.​എ. അ​ബ്ദു​ൽ വാ​ഹി​ദ്​കെ.​ബി. ജ​മീ​ർ (പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ്), കെ.​എം. മ​ഞ്ജു​എം.​ശ്യാം മോ​ഹ​ൻ (പ​ത്തി​രി​പ്പാ​ല ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്). വ​യ​നാ​ട്: അ​രു​ണ്‍​രാ​ജ്​ഫൈ​സ​ൽ അ​ബ്ദു​ള്ള (പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജ്), എ​സ്. അ​ഭി​ഷേ​ക് രാ​ജ്​വൈ​ശാ​ഖ് രാ​ജ് (ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്). കോ​ഴി​ക്കോ​ട്: പി.​ടി. ഹ​നാ​ൻ​മൃ​ദു​ൽ എം. ​മ​ഹേ​ഷ് (ഫാ​റൂ​ഖ് കോ​ള​ജ്), അ​ശ്വ​തി​പി.​ടി. ദേ​വി​ക (ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്). മ​ല​പ്പു​റം: ആ​സിം ഷ​ക്കീ​ർ​ടി. ഷ​ബീ​ർ (കോ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജ്), എം.​പി. നാ​സ്മി​ന​ഫാ​ത്തി​മ​ത് റ​സ്‌​ല (സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള പ​ഠ​ന​വി​ഭാ​ഗം). തൃ​ശൂ​ർ: എം.​ബി. ഹ​രി​കൃ​ഷ്ണ​ൻ​സ​ഫ​ൽ അ​ഹ​മ്മ​ദ് (തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ്), കെ. ​വൈ​ശാ​ഖ്​വി. രാ​ഹു​ൽ (മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ്).
More News