മുഹമ്മദ് കോയ സ്കോളർഷിപ്പ്: രണ്ടാം ഘട്ട അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരളത്തിൽ സ്ഥിരതാമസക്കാരായ മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ, വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികളിൽ നിന്നും 201718 അധ്യയന വർഷം സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് / ഹോസ്റ്റൽ സ്റ്റൈപ്പൻഡിനായി (പുതിയവ/ പുതുക്കൽ) അപേക്ഷിക്കാൻ കഴിയാത്തവർക്കു വേണ്ടി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടാം ഘട്ടമായി ഒരവസരം കൂടി നൽകുന്നു.
ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 5,000 രൂപ വീതവും ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥിനികൾക്ക് 6,000 രൂപ വീതവും പ്രഫഷണൽ കോഴ്സിനു പഠിക്കുന്ന വിദ്യാർഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപ്പൻഡ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്. ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാവുന്നത്.
കേരള സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും പൊതു പ്രവേശന പരീക്ഷയെഴുതി സർക്കാർ ക്വോട്ടയിൽ പ്രവേശനം നേടി സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കും കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പൻഡിനായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minor itywelfare.kerala.gov.inഎന്ന വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ട.
ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി അയയ്ക്കേണ്ട വിലാസം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം33.
വിവരങ്ങൾക്ക് 04712302090, 2300524.