ഇന്ത്യന്‍ മിലിട്ടറി കോളജ്: മാര്‍ച്ച് 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് 2019 ജനുവരിയില്‍ പ്രവേശനത്തിനായുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ 2018 ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കു മാത്രമാണ് അവസരം. 2019 ജനുവരി ഒന്നിന് അഡ്മിഷന് സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2006 ജനുവരി ഒന്നിനു മുമ്പോ 2007 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല.
പ്രവേശന പരീക്ഷയ്ക്കുള്ള ഫോമും വിവരങ്ങളും മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും എസ്സി/എസ്ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിച്ചാല്‍ 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. ഫോം ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാന്‍ഡാന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന് ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01578) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ ഡിമാന്റ് ഡ്രാഫ്റ്റ് കത്ത് സഹിതം കമാന്‍ഡാന്റിന് അയയ്ക്കണം. രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 ആണ് വിലാസം.
കേരളത്തിലും ലക്ഷദ്വീപിലും ഉള്ളവര്‍ അപേക്ഷകള്‍ പൂരിപ്പിച്ച് മാര്‍ച്ച് 31ന് മുമ്പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാ ഭവന്, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയയ്ക്കണം. സ്കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതി അടങ്ങിയ സാക്ഷ്യപ്പെടുത്തിയ കത്തും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പും അയക്കണം.