University News
ഇ​ന്ന് പി​ജി ബ്രാ​ഞ്ചി​ൽ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടും
പി​ജി ബ്രാ​ഞ്ചി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ: 30 വ​രെ അ​പേ​ക്ഷി​ക്കാം

ക​വ​ര​ത്തി (ല​ക്ഷ​ദ്വീ​പ്) കേ​ന്ദ്ര​ത്തി​ലെ കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ൽ പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 30 വ​രെ നീ​ട്ടി.

പ​രീ​ക്ഷ മാ​റ്റി

‌പി‌​ജി, എം​എ​ഡ് പ​രീ​ക്ഷ​ക​ളു​ടെ തി​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു.
25ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും (സി‌​സി​എ​സ്എ​സ്) അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും (സി​യു​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 16ലേ​ക്ക് മാ​റ്റി. ‌30ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 16ലേ​ക്ക് മാ​റ്റി.

ബി​കോം, ബി​ബി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ തി​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 23 വ​രെ നീ​ട്ടി. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 27 വ​രെ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (സി‌​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ര​ണ്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ പ്രി​ന്‍റൗ​ട്ട് ഫെ​ബ്രു​വ​രി ഏ​ഴി​ന​കം അ​യ​യ്ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ, ഈ​വ​നിം​ഗ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News