എംഎഡ് പ്രാക്ടിക്കൽ പരീക്ഷ
ഫെബ്രുവരി ഒൻപതിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (എംആർ) (2013 സ്കീംഏകവത്സര പ്രോഗ്രാം) സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് 25 (50 രൂപ പിഴയോടെ 29, 125 രൂപ പിഴയോടെ 30) വരെ ഫീസടയ്ക്കാം.
ബിഎഫ്എ പരീക്ഷ
മാർച്ച് ഒന്നിന് ആരംഭിയ്ക്കുന്ന അവസാനവർഷ ബിഎഫ്എ, മാർച്ച് 14 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎഫ്എ പരീക്ഷകൾക്ക് ഫെബ്രുവരി ഒന്ന് (50 രൂപ പിഴയോടെ ഫെബ്രുവരി മൂന്ന്, 125 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച് വരെ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ..
പിഎച്ച്ഡി പ്രവേശന പരീക്ഷ
പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി 20 മുതൽ ഫെബ്രുവരി 15 വരെ അപേക്ഷിക്കാം വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംഎ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും വർഷ എംഎ പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി പരീക്ഷയുടെയും മേഴ്സിചാൻസ് പരീക്ഷയുടെയും ഫലം വെബ്സൈറ്റിൽ.
എംഎസ്സി ഫലം
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷാഫലം വെബ്സൈറ്റിൽ. കഴിഞ്ഞ ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബയോടെക്നോളജി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
എംസിഎ ടൈംടേബിൾ
ഫെബ്രുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംസിഎ (2015 സ്കീം) റഗുലർ ആന്‍ഡ് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈയിൽ നടത്തിയ എംഎ പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പാളയം എസ്ഡിഇ ഓഫീസിൽ നിന്നും 22, 23 തീയതികളിൽ ഹാൾടിക്കറ്റുമായി വന്ന് കൈപ്പറ്റേണ്ട താണ്.