University News
ബികോം പുനർമൂല്യനിർണയഫലം
2016 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ്.) പരീക്ഷയുടെ പുനർമൂല്യനിർണയഫലത്തിന്‍റെ ആദ്യഘട്ടം പ്രസിദ്ധപ്പെടുത്തി. ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിബിഎ, ബിബിഎം, ബിസിഎ, ബിഎസ്ഡബ്ല്യു, ബിഎഫ്ടി (സിബിസിഎസ്എസ്, 2013 മുതൽ അഡ്മിഷൻ റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.

ഇന്‍റർ കൊളീജിയറ്റ് പവർലിഫ്റ്റിംഗ് മത്സരം

എംജി യൂണിവേഴ്സിറ്റി ഇന്‍റർ കൊളീജിയറ്റ് പവർലിഫ്റ്റിംഗ് (മെൻ ആൻഡ് വിമണ്‍) മത്സരങ്ങൾ 22ന് രാവിലെ ഏഴ് മുതൽ കോതമംഗലം മാർ അത്തനീഷ്യസ് കോളജിൽ ആരംഭിക്കും. പങ്കെടുക്കുന്ന വിദ്യാർഥികൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി നിശ്ചിതസമയത്ത് കണ്‍വീനർ പക്കൽ ഹാജരാകണം.