ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബിഎസ്
ഇന്ത്യയിൽ ശാസ്ത്രഗവേഷണരംഗത്ത് ഏറ്റവും പ്രമുഖ സ്ഥാപനമായ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) ബിഎസ് പ്രോഗ്രാമിന് ഉയർന്ന അക്കാഡമിക് നിലവാരവും ഗവേഷണ താത്പര്യവുമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ശാസ്ത്ര പ്രതിഭകളെ ചെറുപ്പത്തിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2011ലാണു നാലു വർഷത്തെ ബിഎസ് കോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.
ബയോളജി, കെമിസ്ട്രി, എൻവയണ്മെന്റൽ സയൻസ്, മറ്റീരിയൽസ്, മാത്തമറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളാണു പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ളത്. ഇതോടൊപ്പം എൻജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളും കോഴ്സിന്റെ ഭാഗമായിട്ടുണ്ട്. ആദ്യ മൂന്നു സെമസ്റ്ററുകളിൽ കോർ വിഷയത്തിനു പുറമെ എൻജിനിയറിംഗും ഹ്യൂമാനിറ്റീസും പഠിക്കണം. നാലാം സെമസ്റ്റർ മുതലാണ് ഇഷ്ട വിഷയങ്ങളിലേക്കു തിരിയുന്നത്. ഏഴും എട്ടും സെമസ്റ്ററുകൾ ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രോജക്ട് വർക്കുകൾക്കുമാണു പ്രാധാന്യം നൽകിയിരിക്കുന്നത്.
ആകെ 120 സീറ്റുകളാണുള്ളത്. പ്ലസ്ടു കഴിഞ്ഞവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പതിനായിരം രൂപ മാത്രമാണു വാർഷിക ട്യൂഷൻ ഫീസ്. ഐഐഎസ്സി നൽകുന്ന കിഷോരി വൈജ്ഞാൻ പ്രോത്സാഹൻ യോജന (കെവിപിവൈഎ) സ്കോളർഷിപ് നേടിയവർക്കും സിബിഎസ്ഇ നടത്തുന്ന അഖിലേന്ത്യ എൻജിനിയറിംഗ് പ്രവേശന പരീക്ഷ ജെഇഇ (മെയിൻ), ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷകളിൽ 60 ശതമാനം മാർക്കു നേടിയവർക്കും മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ മെരിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും അപേക്ഷിക്കാം. ഓരോ പരീക്ഷയിലെയും നിലവാരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷൻ. ഒന്നിലധികം യോഗ്യതാ പരീക്ഷയിൽ ഇടംനേടിയവരെ വ്യത്യസ്ത മെരിറ്റ് ലിസ്റ്റുകളിൽ ഉൾപ്പെടുത്തും.
അപേക്ഷാഫോം ഫെബ്രുവരി ഒന്നു മുതൽ വെബ്സൈറ്റിൽ ലഭ്യമാണ്. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 26 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 500 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 250 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.iisc.ac.in/admissions.
ഇമെയിൽ:demic.ad min.iisc.ernet.in. ഫോണ്: 080 – 22932210, +91 – 9845103264. വിലാസം: അസിസ്റ്റന്റ് രജിസ്ട്രാർ (അക്കാഡമിക്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു560012.
സയൻസിലും എൻജിനിയറിംഗിലും ഗവേഷണം നടത്താനും ഉപരിപഠനം നടത്താനും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അവസരമൊരുക്കുന്നു. പിഎച്ച്ഡി, എംടെക് (റിസർച്ച്), എംടെക്, എം ഡിസൈൻ, എം മാനേജ്മെന്റ് , ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, പിഎച്ച്ഡി എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാം എന്നിവയാണു ഗവേഷണ രംഗത്തും ഉപരി പഠന രംഗത്തും മികച്ച അവസരങ്ങൾ തരുന്ന കോഴ്സുകൾ.അസ്ട്രോണമി,അസ്ട്രോഫിസിക്സ്, ന്യൂറോ സയൻസ്, കംപ്യൂട്ടേഷണൽ ആൻഡ് ഡാറ്റാ സയൻസ്, നാനോ സയൻസ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഗവേഷണം നടത്തുന്നതിനാണു പിഎച്ച്ഡി, എംടെക് (റിസർച്ച്) പ്രോഗ്രാം വഴിതുറക്കുന്നത്. എംടെക്കിന് അപേക്ഷിക്കുന്നവർക്കു ഗേറ്റ് സ്കോർ ഉണ്ടായിരിക്കണം. മാനേജ്മെന്റ് കോഴ്സിനൊഴികെ പ്രവേശനം നേടുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും.
അക്ഷോ ഫീസ് 800 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 400 രൂപ. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 26 വരെ അപേക്ഷ ഓണ്ലൈനായി സമർപ്പിക്കാം. വെബ്സൈറ്റ്: www.iisc.ac.in/admissions. ഫോണ്: 080 22932210,