അക്കാദമിക് കൗണ്‍സിൽ യോഗം
എംജി സർവകലാശാലാ അക്കാദമിക് കൗണ്‍സിലിന്റെ യോഗം ഫെബ്രുവരി 24ന് രാവിലെ 10നു സർവകലാശാലാ കാന്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ ചേരും. യോഗത്തിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾ ഫെബ്രുവരി മൂന്നിന് മുന്‍പായി രജിസ്ട്രാർക്ക് സമർപ്പിക്കണം.
സിൻഡിക്കേറ്റ് യോഗം
എംജി സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് സർവകലാശാലാ ഭരണവിഭാഗത്തിലെ സിൻഡിക്കേറ്റ് ഹാളിൽ നടത്തും.
സർവകലാശാലാ പ്രധാന കാന്പസിന് അവധി
അതിരന്പുഴ പള്ളി തിരുനാൾ പ്രമാണിച്ച് 25നു അതിരന്പുഴ പഞ്ചായത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേദിവസം എംജി സർവകലാശാലയുടെ അതിരന്പുഴ കാന്പസിലെ ഓഫീസുകൾ പ്രവർത്തിക്കുന്നതല്ല. എന്നാൽ പ്രധാന കാന്പസിനു പുറത്തുള്ള ഓഫീസുകൾക്കും ഡിപ്പാർട്ട്മെന്റുകൾക്കും അന്നു പ്രവൃത്തിദിനമായിരിക്കും.
പ്രാക്ടിക്കൽ
2017 ഒക്ടോബറിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ മ്യൂസിക് വോക്കൽ (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ 31 വരെ ആർഎൽവി കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
എംഫിൽ പ്രവേശന പരീക്ഷ
സർവകലാശാലാ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എംഫിൽ പ്രോഗ്രാമിന് അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷ 31ന് രാവിലെ 11നു പഠനവകുപ്പിൽ നടത്തും.
പരീക്ഷാഫലം
2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി പ്ലാന്റ് ബയോടെക്നോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.
2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംസിജെ (പിജി സിഎസ്എസ് റെഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.
2017 സെപ്റ്റംബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ രണ്ടാം സെമസ്റ്റർ എൽഎൽഎം കോണ്‍ട്രാക്ട് ലോ, എൻവയണ്മെന്റൽ ലോ, ക്രിമിനൽ ലോ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2016 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ്് ഡെവലപ്മെന്റ് സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2017 ഓഗസ്്റ്റിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, ബയോഫിസിക്സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.