University News
മൂ​ല്യ​നി​ർ​ണ​യം: 31 വ​രെ നീ​ട്ടി
2017 ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളു​ടേ​യും 2017 ന​വം​ബ​ർ മാ​സം ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​റി​ന്‍റെ​യും (ബി​എ, ബി​എ​സ്‌​സി, ബി​കോം സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് കോ​ഴ്സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റു ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലേ​യും യു​ഐ​ടി കേ​ന്ദ്ര​ങ്ങ​ളി​ലേ​യും റെ​ഗു​ല​ർ ക്ലാ​സു​ക​ൾ 25 വ​രെ റ​ദ്ദു ചെ​യ്തി​രു​ന്ന​ത് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. എ​ല്ലാ അ​ധ്യാ​പ​ക​രും 31 വ​രെ മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​ര​ണം.

കോ​ണ്‍​വ​ക്കേ​ഷ​ൻ ന​ട​ത്തി

അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തി​യ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​കി​ന്‍റെ പ്ര​ഥ​മ ബാ​ച്ചി​ന്‍റെ കോ​ണ്‍​വ​ക്കേ​ഷ​ൻ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ദി​യി​ലെ ത​ബൂ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി അ​റ​ബി ഭാ​ഷാ ശാ​സ്ത്ര വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​മ​നാ​ൽ ന​ജ്ജാ​ർ കു​ട്ടി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. അ​ഷ്റ​ഫ് ക​ട​യ്ക്ക​ൽ, ഡോ. ​താ​ജു​ദ്ദീ​ൻ മ​ന്നാ​നി, ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഫി, കാ​ന്പ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ദി​ലീ​പ്, യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​ർ ശോ​ഭ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തീ​യ​തി നീ​ട്ടി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തി​യ എം​എ ഹി​ന്ദി കോ​ഴ്സി​ന്‍റെ 2017ലെ ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തി​യ പ്രീ​വി​യ​സ് ഇ​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ നീ​ട്ടി.