നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി/ ബയോകെമിസ്ട്രി പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ പാർട്ട്രണ്ട് നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി (റഗുലർ/സപ്ലിമെന്ററി) സെപ്റ്റംബർ 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി അഞ്ചുവരെ സ്വീകരിക്കും.
പുനർമൂല്യനിർണയ ഫലം
മൂന്നാംവർഷ ബിരുദ (വിദൂരവിദ്യാഭ്യാസം, മാർച്ച് 2017) പരീക്ഷകളുടെ പുനർ മൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. ഗ്രേഡിലോ, ഗ്രേഡ് പോയിന്റിലോ മാറ്റമുള്ളവർ റിസൾട്ട് മെമ്മോയുടെ ഡൗണ്‍ലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കണം.
പുനർമൂല്യനിർണയം
മൂന്നാം സെമസ്റ്റർ എംപിഎഡ് ഡിസംബർ 2016 ലെയും നാലാം സെമസ്റ്റർ എംപിഎഡ് മേയ് 2017 ലെയും വിദ്യാർഥികളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഫെബ്രുവരി രണ്ടു വരെ സർവകലാശാലയിൽ സ്വീകരിക്കും.
പരീക്ഷാഹാൾടിക്കറ്റ്
ഈമാസം 29, ഫെബ്രുവരി 12 തീയതികളിൽ ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി (മൈക്രോബയോളജി ആൻഡ് ബയോടെക്നോളജി ഒഴികെ)/എംസിജെ/ എംഎൽഐഎസ് സി/എംസിഎ/ എംബിഎ പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.