സിൻഡിക്കേറ്റ്, സെനറ്റ് യോഗം
സിൻഡിക്കേറ്റ് യോഗം ഫെബ്രുവരി ആറിനു രാവിലെ 10ന് സർവകലാശാല ആസ്ഥാനത്ത് നടത്തും. മാർച്ച് 16, 17 തീയതികളിൽ സെനറ്റ് യോഗവും നടത്തും.
പ്രീപ്രാക്ടിക്കൽ ബോർഡ് മീറ്റിംഗ് മാറ്റിവച്ചു
ഫെബ്രുവരി ഒന്നിന് നടത്തുമെന്നറിയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി ബോട്ടണി, സുവോളജി വിഷയങ്ങളുടെ പ്രീപ്രാക്ടിക്കൽ ബോർഡ് മീറ്റിംഗ് ഫെബ്രുവരി രണ്ടാം തീയതിയിലേക്ക് മാറ്റിവച്ചു.
പരീക്ഷകൾ മാറ്റി
29 നും 31 നും ഗവ: വിമൻസ് കോളജിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ പരീക്ഷകൾ (ബിഎഎച്ച്ഇ 111 (ബ്രിട്ടീഷ് ലിറ്ററേച്ചർ 113501600), ബിഎഎച്ച്ഇ 112 (ബ്രിട്ടീഷ് ലിറ്ററേച്ചർ 216011649)) യഥാക്രമം ഫെബ്രുവരി ഒൻപതിനും 12 നും നടത്തും. 29 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് സയൻസ് പരീക്ഷ (ബിഎച്ച് 1346 ഹോട്ടൽ ലോ 1) ഫെബ്രുവരി രണ്ടിന് നടത്തും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.