ഒന്നാം വർഷ എംഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം
2017 നവംബറിൽ നടത്തിയ ഒന്നാം വർഷ എംഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈൻ ആയി ജനുവരി മുപ്പതിനകം അപേക്ഷിക്കേണ്ടതാണ്.
ബിഎഎംഎസ് പരീക്ഷാഫലങ്ങൾ
2017 ഒക്ടോബറിൽ നടത്തിയ തേർഡ് ബിഎഎംഎസ് റെഗുലർ & സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാഫലം, സെക്കൻഡ് ബിഎഎംഎസ് റെഗുലർ & സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാഫലം, ഫസ്റ്റ് ബിഎഎംഎസ് പാർട്ട് ഒന്ന് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം, ഫസ്റ്റ് ബിഎഎംഎസ് റെഗുലർ (2016 സ്കീം) പരീക്ഷാഫലം, 2017 സെപ്റ്റംബറിൽ നടത്തിയ ഫസ്റ്റ് ബിഎഎംഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈൻ ആയി ഫെബ്രുവരി ആറിനകം അപേക്ഷിക്കേണ്ടതാണ്.
റീടോട്ടലിംഗ് ഫലം
2017 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ എം ഡി ഹോമിയോപ്പതി പാർട്ട് രണ്ട് റെഗുലർ (2014 പ്രവേശനം) പരീക്ഷയുടെ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
2018 ഫെബ്രുവരി 26 മുതലാരംഭിക്കുന്ന എം ഫാം പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫെബ്രുവരി രണ്ടു മുതൽ എട്ടു വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി പന്ത്രണ്ടുവരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി പതിനഞ്ചു വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
2018 മാർച്ച് ഏഴ് മുതലാരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷയ്ക്ക് ഫെബ്രുവരി അഞ്ചുമുതൽ 17 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി 20 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി 21 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
2018 മാർച്ച് 12 മുതലാരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് നാളെമുതൽ ഫെബ്രുവരി എട്ടുവരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി 14 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 17 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
2018 മാർച്ച് 13 മുതലാരംഭിക്കുന്ന ഒന്നാം വർഷ ബിഎ എസ് എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് നാളെ മുതൽ ഫെബ്രുവരി എട്ടുവരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഫെബ്രുവരി 14 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 19 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.