University News
ദക്ഷിണേന്ത്യൻ ചരിത്ര കോണ്‍ഗ്രസിന് ഇന്ന് തുടക്കം
സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ചരിത്രവിഭാഗം സംഘടിപ്പിക്കുന്ന 38ാമത് ദക്ഷിണേന്ത്യൻ ചരിത്ര കോണ്‍ഗ്രസിനു ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീളുന്ന സമ്മേളനം കാന്പസിലെ ലൈബ്രറി പരിസരത്തെ വേദിയിൽ രാവിലെ പത്തിന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മധുര കാമരാജ് സർവകലാശാലാ മുൻ പ്രൊഫസർ ഡോ. ഡാനിയൽ അധ്യക്ഷത വഹിക്കും. ചരിത്ര കോണ്‍ഗ്രസ് പുതിയ പ്രസിഡന്‍റ് ഗുൽബർഗാ സർവകലാശാലാ മുൻ പ്രൊഫസർ ഡോ.ബി.സി.മഹാബലേശ്വരപ്പ ചടങ്ങിൽ അധികാരമേൽക്കും. ദക്ഷിണേന്ത്യയിലെ വിശ്വകർമ്മജർ എന്ന വിഷയത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിജയ രാമസ്വാമി പ്രഭാഷണം നടത്തും. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ, സിന്‍റിക്കറ്റ് അംഗങ്ങളായ പ്രഫ.ആർ.ബിന്ദു, കെ.കെ.ഹനീഫ, ദക്ഷിണേന്ത്യൻ ചരിത്ര കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ഡോ.പി.ശിവദാസൻ തുടങ്ങിയവർ പങ്കെടുക്കും. ദക്ഷിണേന്ത്യൻ ചരിത്ര രചന, കൊളോണിയൽ ആധിപത്യത്തിനെതിരെ നടന്ന പോരാട്ടങ്ങൾ എന്നീ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കും. അഞ്ച് സെഷനുകളിലായി ആയിരത്തിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന കോണ്‍ഗ്രസിൽ 1,500 പ്രതിനിധികൾ പങ്കെടുക്കും.

എം.ജി.എസ്.നാരായണൻ, പ്രഫ. കെ.കെ.എൻ. കുറുപ്പ്, മൈക്കിൾ തരകൻ, എം.ആർ. രാഘവവാര്യർ, കെ. ഗോപാലൻകുട്ടി, സെൽവകുമാർ, ബി.എസ്.ചന്ദ്രബാബു തുടങ്ങിയവ നിരവധി ചരിത്രകാരൻമാർ പങ്കെടുക്കും.

ബിഎഡ് കേന്ദ്രങ്ങളുടെ കലാസാംസ്കാരികോത്സവം നാളെ

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ കലാവിരുന്ന് കാന്പസിൽ ലൈബ്രറി പരിസരത്തെ പ്രത്യേക വേദിയിൽ നാളെ നടത്തും. ഉച്ചയ്ക്ക് ഒന്നിന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. സർവകലാശാലക്ക് കീഴിലെ 11 ബിഎഡ് കേന്ദ്രങ്ങളിലെ പ്രതിഭകളാണ് കലാപരിപാടികൾ അവതരിപ്പിക്കുക.

സർവകലാശാലാ കാന്പസ് ഓഫീസുകൾക്ക് നാളെ ഉച്ചവരെ അവധി

ഡിലിറ്റ് ബിരുദദാന ചടങ്ങ് നടക്കുന്നതിനാൽ കാലിക്കട്ട് സർവകലാശാലാ കാന്പസിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും നാളെ ഉച്ചവരെ അവധിയായിരിക്കും.

നാളെ സിഎച്ച്എംകെ ലെബ്രറിയും സിഡിഎംആർപി ക്ലിനിക്കും പ്രവർത്തിക്കില്ല

സിഎച്ച്എംകെ ലൈബ്രറിയിൽ കോണ്‍വൊക്കേഷനുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്നതിനാൽ നാളെ ലൈബ്രറിയും സൈക്കോളജി പഠനവകുപ്പിലെ സിഡിഎംആർപി ക്ലിനിക്കും പ്രവർത്തിക്കില്ല.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളി (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി രണ്ട് വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി ആറ് വരെയും അപേക്ഷിക്കാം.

ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബിഎച്ച്എം റഗുലർ/സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ആറ് വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി ഒന്പത് വരെയും അപേക്ഷിക്കാം.

പരീക്ഷ

മൂന്നാം സെമസ്റ്റർ എംഎഡ് (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ ഫെബ്രുവരി 16ന് ആരംഭിക്കും.

ക്വട്ടേഷൻ ക്ഷണിച്ചു

കാന്പസിലെ 61 മരങ്ങൾ ഒന്നിച്ച് വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി എട്ടിന് വൈകുന്നേരം മൂന്ന്. വിവരങ്ങൾക്ക് സിവിൽ വിഭാഗം അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനിയറുമായി ബന്ധപ്പെടണം. വെബ്സൈറ്റ് www.universityofcalicut.info
More News