University News
യുജി ആറാം സെമസ്റ്റർ പുനഃപ്രവേശനം
കാലിക്കട്ട് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ 2011 മുതൽ 2013 വരെ വർഷങ്ങളിൽ ബിരുദ പഠനത്തിനു(സിസിഎസ്‌എസ്) ചേർന്ന് ഒന്നു മുതൽ അഞ്ചു വരെ സെമസ്റ്റർ പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് എസ്ഡിഇ വഴി ആറാം സെമസ്റ്ററിൽ (സിയുസിബിസിഎസ്എസ്) പഠനം തുടരാം. ഓണ്‍ലൈനായി പിഴകൂടാതെ ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്‍റൗട്ട്, വിജ്ഞാപനത്തിൽ പറഞ്ഞ രേഖകൾ സഹിതം ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ഫെബ്രുവരി പത്തിനകം ലഭിക്കണം. സ്പോട്ട് അഡ്മിഷന് 50 രൂപ ചലാൻ അടച്ച് നേരിട്ട് ഹാജരാകണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407356, 2400288.

പരീക്ഷാഫലം

2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി കംപ്യൂട്ടർ സയൻസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിസിഎസ്എസ്) സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് നവംബർ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 2012 മുതൽ പ്രവേശനം നേടിയവർ ഓണ്‍ലൈനായും മറ്റുള്ളവർ സാധാരണ ഫോമിലും ഫെബ്രുവരി 12നകം അപേക്ഷിക്കണം.