University News
എംഫിൽ പ്രവേശനം
കണ്ണൂർ സർവ്വകലാശാല 201718 അധ്യയന വർഷത്തെ കന്നഡ, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, ആന്ത്രോപ്പോളജി എന്നീ വിഷയങ്ങളിൽ എംഫിൽ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കന്നഡ, ഗവ.കോളേജ് കാസർഗോഡ് കാന്പസിലുള്ള കന്നഡ ഡിപ്പാർട്ടുമെ ന്‍റിലും ഇംഗ്ലീഷ്, തലശേരി കാന്പസിലുള്ള ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്‍റിലും കംപ്യൂട്ടർ സയൻസ്, മാങ്ങാട്ടുപറന്പിലുള്ള ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്‍റിലും ആന്ത്രോപ്പോളജി, തലശേരി കാന്പസിലുള്ളആന്ത്രോപ്പോളജി ഡിപ്പാർട്ടുമെന്‍റിലുമാണ് നടത്തുക.

ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, ആന്ത്രോപ്പോളജി എന്നീ വിഷയങ്ങളിലെ അപേക്ഷാഫോം, പ്രോസ്പെക്ടസ് തുടങ്ങിയവ യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റിൽ ലഭിക്കും. കന്നഡ അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കോഴ്സ് ഡയറക്ടർ, ഡിപ്പാർട്ടുമെന്‍റ് ഓഫ് കന്നഡ, സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്, ഗവ.കോളേജ് കാന്പസ്, വിദ്യാനഗർ പിഒ,കാസർഗോഡ് എന്ന വിലാസത്തിൽ ബന്ധപ്പെടുക(ഫോണ്‍: 04994 257629)
അപേക്ഷാഫീസ് ഓണ്‍ലൈനായാണ് അടയ്ക്കേണ്ടത്. അപേക്ഷകൾ പൂരിപ്പിച്ച്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഓണ്‍ലൈനായി ഫീസടച്ചതിന്‍റെ രശീതി എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ഫെബ്രുവരി 12 വരെ സമർപ്പിക്കാം.

വാക്ഇൻഇന്‍റർവ്യു

ഡിപ്പാർട്ട്മെന്‍റ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ധർമ്മശാല അസിസ്റ്റന്‍റ് പ്രഫസർ (കോമേഴ്സ്, നാച്ചുറൽ സയൻസ്) എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനുവേണ്ടിയുള്ള വാക്ഇൻഇന്‍റർവ്യു ഫെബ്രുവരി രണ്ടി സർവ്വകലാശാല താവക്കര കാന്പസിൽ നടത്തുന്നു. താത്പര്യമുള്ള നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 200 രൂപ സർവകലാശാല ഫണ്ടിൽ അടച്ച രസീതുമായി അന്നേ ദിവസം രാവിലെ 10ന് എത്തേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

മാങ്ങാട്ടുപറന്പിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് മാത്തമാറ്റിക്കൽ സയൻസിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനുവേണ്ടിയുള്ള വാക്ഇൻഇന്‍റർവ്യു ഫെബ്രുവരി രണ്ടിന് സർവ്വകലാശാല താവക്കര കാന്പസിൽ നടത്തുന്നു. താത്പര്യമുള്ള നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 200 രൂപ സർവകലാശാല ഫണ്ടിൽ അടച്ച രസീതുമായി അന്നേ ദിവസം രാവിലെ 9ന് എത്തേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

മാങ്ങാട്ടുപറന്പിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനുവേണ്ടിയുള്ള വാക്ഇൻഇന്‍റർവ്യൂ ഫെബ്രുവരി രണ്ടിന് സർവ്വകലാശാല താവക്കര കാന്പസിൽ നടത്തുന്നു. താത്പര്യമുള്ള നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 200 രൂപ സർവകലാശാല ഫണ്ടിൽ അടച്ച രസീതുമായി അന്നേ ദിവസം രാവിലെ 10 ന് എത്തണം. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ.

ആറ്, നാല്, രണ്ട് സെമസ്റ്റർ ബിരുദപരീക്ഷകൾ

ആറ്, നാല്, രണ്ട് സെമസ്റ്റർ ബിരുദ (സിബിസിഎസ്എസ് 2014 അഡ്മിഷൻ മുതൽ റെഗുലർ/സപ്ലിമെന്‍ററി/ഇം പ്രൂവ്മെന്‍റ്)/ സിസിഎസ്എസ് 2012 +2013 അഡ്മിഷൻ സപ്ലിമെന്‍ററി), പരീക്ഷകൾ യഥാക്രമം മാർച്ച് 21, ഏപ്രിൽ 5, ഏപ്രിൽ 18 തീയതികളിൽ ആരംഭിക്കും. ആറാം സെമസ്റ്റർ പരീക്ഷകൾക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. ഫെബ്രുവരി ഒൻപത് വരെ പിഴയില്ലാതെയും 150 രൂപ പിഴ സഹിതം 14 വരെയും അപേക്ഷസമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്‍റൗട്ട് ചലാൻ സഹിതം ഫെബ്രുവരി 19 വരെ സർവകലാശാലയിൽ സ്വീകരിക്കും. റെഗുലർ വിദ്യാർഥികളുടെ എപിസി മാർച്ച് രണ്ടിനകം സർവകലാശാലയിൽ എത്തിക്കുന്നതിന് കോളജ് അധികൃതർ ശ്രദ്ധിക്കണം. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഫൈനൽ ബിഡിഎസ് പാർട്ട് രണ്ട് പരീക്ഷാഫലം

ഫൈനൽ ബിഡിഎസ് പാർട്ട് രണ്ട് (സപ്ലിമെന്‍ററി), ജൂണ്‍ 2017 (2008 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്‍റെ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഫെബ്രുവരി 9 വരെ സ്വീകരിക്കും.