രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് പരീക്ഷകൾ 31ന്
24ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് (2015 അഡ്മിഷൻ റെഗുലർ, 2009 മുതൽ 2014 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 31നും, ഒന്നു മുതൽ ആറു വരെ സെമസ്റ്റർ എംഎസ്സി മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, ബയോ ടെക്നോളജി (പഴയ സ്കീം, 2012നു മുന്പുള്ള അഡ്മിഷൻ) കോഴ്സുകളുടെ അവസാന മേഴ്സി ചാൻസ് പരീക്ഷ ഫെബ്രുവരി 12നും നടത്തും. സമയത്തിനും പരീക്ഷാകേന്ദ്രത്തിനും മാറ്റമില്ല.
വൈവാവോസിയും പ്രോജക്ട് മൂല്യനിർണയവും
2017 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (പ്രൈവറ്റ് പഠനം) ഡിഗ്രി പരീക്ഷയുടെ വൈവാവോസിയും പ്രോജക്ട് മൂല്യനിർണയവും ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ്, എറണാകുളം സെന്റ് ആൽബർട്ട്സ് കോളജ് എന്നീ കേന്ദ്രങ്ങളിൽ ഫെബ്രുവരി 12ന് രാവിലെ ഒന്പതു മുതൽ വൈകുന്നേരം 3.30 വരെ നടത്തും. പാലാ സെന്റ് തോമസ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ്, കോട്ടയം സിഎംഎസ് കോളജ് എന്നീ കേന്ദ്രങ്ങൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവർ ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിലും, ആലുവ യുസി കോളജ്, എറണാകുളം സെന്റ് ആൽബർട്ട്സ് കോളജ് എന്നീ കേന്ദ്രങ്ങൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളവർ എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിലും വൈവാവോസിയ്ക്ക് ഹാജരാകണം. വൈവാവോസിയ്ക്ക് ഹാൾ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി ഹാജരാകണം. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ 2017 ജൂലൈ/ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ എംടെക് (റെഗുലർ), ഒന്നാം സെമസ്റ്റർ എംടെക് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2017 ജൂലൈ മാസം സ്കൂൾ ഓഫ് കന്പ്യൂട്ടർ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് (റെഗുലർ/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
...