എംഎ സപ്ലിമെന്ററി ഫലം
വിദൂരവിദ്യാഭ്യാസ പഠനം 2017 ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ സപ്ലിമെന്ററി പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (സിബിസിഎസ്എസ് & കരിയർ റിലേറ്റഡ് സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ സിഇ മാർക്കുകൾ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി ഒൻപതുവരെ നീട്ടി.
എംഎഡ് പരീക്ഷ
മാർച്ച് 21 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎഡ് ഡിഗ്രി (ദ്വിവത്സര പ്രോഗ്രാം 2015 സ്കീം 201618 ബാച്ച്) പരീക്ഷയ്ക്ക് 15 വരെ(50 രൂപ പിഴയോടെ ഫെബ്രുവരി 19, 125 രൂപ പിഴയോടെ ഫെബ്രുവരി 21) ഫീസടച്ച് അപേക്ഷിക്കാം.
ബികോം പരീക്ഷ
ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ ബികോം (ആന്വൽ), പാർട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി എട്ട്, 50 രൂപ പിഴയോടെ ഫെബ്രുവരി 14, 125 രൂപ പിഴയോടെ ഫെബ്രുവരി 16 വരെയും ഫീസടച്ച് അപേക്ഷിക്കാം. 2014 അഡ്മിഷൻ മുതലുള്ളവർ ഓണ്ലൈനായി വെബ്സൈറ്റിലൂടെയും, മറ്റുള്ളവർ നേരിട്ട് അപേക്ഷാഫോമിലൂടെയും അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബിഎ പ്രാക്ടിക്കൽ പരീക്ഷ
2017 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎ മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി അഞ്ചു മുതൽ 16 വരെ അതതു കോളജിൽ നടത്തും.
ബിഎസ്സി പ്രാക്ടിക്കൽ
2017 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി മൈക്രോബയോളജി (സിബിസിഎസ്എസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 19, 20 തീയതികളിൽ അതാതു കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിടെക് സൂക്ഷ്മപരിശോധന
ബിടെക് ആറാം സെമസ്റ്റർ 2017 ജനുവരി (2008 സ്കീം), ആറാം സെമസ്റ്റർ 2017 ജനുവരി പാർട്ട് ടൈം (2010 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ബിടെക് റീവാല്യൂവേഷൻ സെക്ഷനിൽ ഫെബ്രുവരി ഒന്നു മുതൽ എട്ടുവരെയുള്ള പ്രവൃത്തി ദിനങ്ങളിൽ വൈകുന്നേരം മൂന്നിനും അഞ്ചിനും ഇടയിൽ ഹാജരാകണം.