ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററി), ജനുവരി 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് നാളെ വരെ ഓണ്‍ലൈനായി പിഴയില്ലാതെ അപേക്ഷിക്കാം.
ബിഎഡ് സപ്ലിമെന്ററി പരീക്ഷാഫലം
ബിഎഡ് സപ്ലിമെന്ററി (ആന്വൽ പാറ്റേണ്‍) ഏപ്രിൽ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി 14 വരെ സ്വീകരിക്കും.