University News
ഒന്നാം സെമസ്റ്റര്‍ യുജി പരീക്ഷാ തീയതികളില്‍ മാറ്റം
ഫെബ്രുവരിയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് (2017 അഡ്മിഷന്‍ റഗുലര്‍), സിബിസിഎസ്എസ് (2013 2016 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ തീയതി പുതുക്കി നിശ്ചയിച്ചു. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യുജി,പിജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍

201718 വര്‍ഷത്തില്‍ ബിരുദ,ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ പ്രൈവറ്റ് രജിസ്‌ട്രേഷന് 3000 രൂപ സൂപ്പര്‍ഫൈനോടുകൂടി 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.

അപേക്ഷാ തീയതി

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ഒന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി. (വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെ, സപ്ലിമെന്ററി) പരീക്ഷകള്‍ 27ന് ആരംഭിക്കും. അപേക്ഷകള്‍ അഞ്ചു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ഒമ്പതു വരെയും സ്വീകരിക്കും. പേപ്പറൊന്നിന് 20 രൂപ വീതം (സെമസ്റ്ററിന് പരമാവധി 100 രൂപ) സിവി ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

ഒന്നാം വര്‍ഷ എംഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി (2016 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷ 21ന് ആരംഭിക്കും. അപേക്ഷകള്‍ അഞ്ചു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ഒമ്പതു വരെയും സമര്‍പ്പിക്കാം.

പരീക്ഷാ തീയതി

ഒന്നും രണ്ടും മൂന്നും സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (പഴയ സ്‌കീം 2009ന് മുമ്പുള്ള അഡ്മിഷന്‍) കോഴ്‌സിന്റെ അവസാന മേഴ്‌സി ചാന്‍സ് പരീക്ഷ 20ന് ആരംഭിക്കും.

അസ്പയര്‍ സ്‌കോളര്‍ഷിപ്പ്

കോളജ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന അസ്പയര്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഒന്നു മുതല്‍ 18 വരെ ംംം.റരലരെവീഹമൃവെശു.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്. കോളജുകളിലെയും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെയും മേലധികാരികള്‍ അസ്പയര്‍ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ വിദ്യാര്‍ഥികളെ അറിയിക്കേണ്ടതും ആവശ്യമായ സാങ്കേതിക സഹായം നല്‍കേണ്ടതുമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി സ്ഥാപനത്തെയും കോഴ്‌സുകളെയും സംബന്ധിച്ച വിവരങ്ങള്‍ സ്റ്റുഡന്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ സ്ഥാപന മേധാവികള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 0471 2306580. ഇമെയില്‍:

പ്രാക്്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ഡിഡി എംസിഎ (റഗുലര്‍, സപ്ലിമെന്ററി) ജനുവരി 2018 പരീക്ഷയുടെ പ്രാക്്ടിക്കല്‍ അഞ്ചു മുതല്‍ 14 വരെ തീയതികളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധനയ്ക്ക് ഹാജരാകണം

2017 മേയ് മാസം നടത്തിയ നാലാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് എന്നീ പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ രണ്ടു, മൂന്നു തീയതികളില്‍ തിരിച്ചറിയല്‍ രേഖ സഹിതം സര്‍വകലാശാലാ പരീക്ഷാഭവനില്‍ (റൂം നമ്പര്‍ 226) ഹാജരാകണം.

പരീക്ഷാഫലം

2017 ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തിയ ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ ബിഎഫ്ടി (ഓഫ് കാമ്പസ്, സിബിസിഎസ്എസ്. സപ്ലിമെന്ററി ആന്‍ഡ് പ്രീ സിബിസിഎസ്എസ്. സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.

2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മൈക്രോബയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.

2017 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് (ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12വരെ അപേക്ഷിക്കാം.

2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്‌സ് (സിഎസ്എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

2017 ജൂലൈ മാസം നടത്തിയ രണ്ടാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി (2015 അഡ്മിഷന്‍ റഗുലര്‍, 2008 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.