University News
ബി​ടെ​ക് ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​രീ​ക്ഷ​യ്ക്ക് ഏ​ഴ്, 50 രൂ​പ പി​ഴ​യോ​ടെ എ​ട്ട്, 125 രൂ​പ പി​ഴ​യോ​ടെ ഒ​ൻ​പ​തു​വ​രെ​യും ഫീ​സ​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം 10ന് ​ആ​രം​ഭി​യ്ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. ഫീ​സ്: 7500/ രൂ​പ. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റു മാ​സം. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. സ​മ​യം: രാ​വി​ലെ 9.30 മു​ത​ൽ 4.30 വ​രെ. അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും പി​എം​ജി ജം​ഗ്ഷ​നി​ലെ ഇ​അ​ഇ​ഋ​ഋ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. ഫീ​സ്: 9000/ (ഒ​ൻ​പ​തി​നാ​യി​രം രൂ​പ). അ​പേ​ക്ഷ ഫീ​സ്: 100 രൂ​പ. കോ​ഴ്സ് ദൈ​ർ​ഘ്യം: ആ​റ് മാ​സം. നി​യ​മ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഫീ​സ്: 8500/ രൂ​പ. അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി ഒ​ൻ​പ​ത്. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ (സി​എ​സ്എ​സ് 20162017) എം​ഫി​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന 201719 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള എം​എ/​എം​എ​സ്‌​സി/​എം​കോം കോ​ഴ്സു​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 10ന് ​ആ​രം​ഭി​ക്കും. ഇ​തു​വ​രെ അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഫെ​ബ്രു​വ​രി ആ​റി​ന് മു​ന്പാ​യി (പാ​ള​യം) എ​സ്ഡി​ഇ​യു​ടെ അ​ക്കാ​ദ​മി​ക് സെ​ക്‌​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.