എംബിഎ സ്പെഷൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ എംബിഎ വിദ്യാർഥികൾക്കായി കാലിക്കട്ട് സർവകലാശാല നടത്തുന്ന സ്പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി ഏഴ് വരെ നീട്ടി. അപേക്ഷാ ഫീ: പേപ്പറൊന്നിന് 2,500 രൂപ. ഓരോ സെമസ്റ്ററിനും വെവ്വേറെ അപേക്ഷ സമർപ്പിക്കണം. ഫോണ് നന്പർ, ഇമെയിൽ വിലാസം ഉൾപ്പെടെയുള്ള സാധാരണ ഫോമിലുള്ള അപേക്ഷ, എല്ലാ മാർക്ക് ലിസ്റ്റിന്റെയും പകർപ്പുകളും ചലാനും സഹിതം സ്പെഷൽ സപ്ലിമെന്ററി എക്സാമിനേഷൻ യൂണിറ്റ്, ഫസ്റ്റ് ഫ്ളോർ, പരീക്ഷാഭവൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ് : 0494 2407367. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
പരീക്ഷ
എംഎസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി രണ്ടാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷ 23ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എംഎസ് സി റേഡിയേഷൻ ഫിസിക്സ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ 16നും ആരംഭിക്കും.
ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2004 സ്കീം, 20042008 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ 23ന് ആരംഭിക്കും.
ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക്, പാർട്ട്ടൈം ബി.ടെക്, 2000 സ്കീം (ബി.ടെക്2000 മുതൽ 2003 വരെ പ്രവേശനം, പാർട്ട്ടൈം ബിടെക്2000 മുതൽ 2008 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷ 23ന് ആരംഭിക്കും.
പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംബിഎ (സിസിഎസ്എസ്) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 2016 മുതൽ പ്രവേശനം പരീക്ഷ 16നും, 2013 മുതൽ 2015 വരെ പ്രവേശനം പരീക്ഷ 21നും ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
അവസാന വർഷ പാർട്ട് രണ്ട് ബിഡിഎസ് ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ഇസ്ലാമിക സാന്പത്തിക ശാസ്ത്ര സെമിനാർ: രജിസ്ട്രേഷൻ ആരംഭിച്ചു
ഇസ്ലാമിക് ചെയറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ഫിനാൻസ് റിസർച്ചും സംയുക്തമായി സർവകലാശാലാ സെമിനാർ കോപ്ലക്സിൽ 14,15 തിയതികളിൽ സഘടിപ്പിക്കുന്ന ഇസ്ലാമിക സാന്പത്തിക ശാസ്ത്ര സെമിനാറിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ 9746904678 എന്ന നന്പറിൽ പേർ രജിസ്റ്റർ ചെയ്യണം.