University News
അപേക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ (പുതിയ സ്‌കീം 2017 അഡ്മിഷന്‍ റഗുലര്‍) ഡിഡി എംസിഎ (സപ്ലിമെന്ററി) പരീക്ഷകള്‍ 21ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഏഴു വരെയും 50 രൂപ പിഴയോടെ ഒമ്പതു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും സ്വീകരിക്കും.

പ്രാക്ടിക്കല്‍

2018 ജനുവരിയില്‍ നടത്തിയ മൂന്നാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് (2014 അഡ്മിഷന്‍ റഗുലര്‍ 2009 2013 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിംഗ് ര്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിംഗ് ആന്‍ഡ്് മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് എന്നീ വിഷയങ്ങളുടെ പ്രാക്്ടിക്കലും വൈവാവോസിയും 14 മുതല്‍ മാര്‍ച്ച് ഒമ്പതു വരെ തീയതികളില്‍ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഗാന്ധിനഗര്‍, പുതുപ്പള്ളി, പത്തനംതിട്ട, പാലാ, മണിമലക്കുന്ന്, നെടുങ്കം എന്നീ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2017 ഡിസംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് (പഴയ സ്‌കീം 2009 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കലും വൈവാവോസിയും എട്ടു മുതല്‍ 15 വരെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഗാന്ധിനഗര്‍, മണിമലക്കുന്ന്, നെടുങ്കം എന്നീ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് (റഗുലര്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

2017 ഒക്‌ടോബറില്‍ നടത്തിയ ഒന്നാം വര്‍ഷ എംഎസ്‌സി മെഡിക്കല്‍ അനാട്ടമി (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ അപേക്ഷിക്കാം.

2017 മേയ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് ആന്‍ഡ്് നെറ്റ്‌വര്‍ക്ക് ടെക്‌നോളജി (റഗുലര്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.

2017 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (പിജിസിഎസ്എസ് സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.